കെപിസിസി ‘ദി ഐഡിയ ഓഫ് ഇന്ത്യാ ക്യാമ്പയിന്‍’ ഓക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 31 വരെ

Spread the love

കെപിസിസിയുടെ ‘ദി ഐഡിയ ഓഫ് ഇന്ത്യ'(ഇന്ത്യയെന്ന ആശയം) ക്യാമ്പയിന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഓക്ടോബര്‍ 31 മുതല്‍ തുടക്കമാകുമെന്ന് കെപിസിസി സംഘടനാ ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.പൂര്‍ണ്ണസ്വരാജ് ദിനമായ ഡിസംബര്‍ 31 വരെയാണ് ക്യാമ്പയിൻ നിശ്ചയിച്ചിരിക്കുന്നത്.

ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനവുമായ ഒക്ടോബര്‍ 31ന് പുതുതായി രൂപികരിച്ച വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വിപുലമായ പരിപാടികളോടെ ആചരിക്കും. രാവിലെ 8ന് ഇന്ദിരാഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും. ശേഷം ഇരുവരുടെയും ജീവചരിത്ര പാരായണവും അനുസ്മരണ പരിപാടികളും നടത്തും. കെപിസിസി പ്രസിഡൻറ് സുധാകരൻ എംപി കണ്ണൂർ ഡിസിയിൽ രാവിലെ 9.30 ന് നടക്കുന്ന അനുസ്മരണ പരിപാടിയിൽ പങ്കെടുക്കും.

കെപിസിസി ആസ്ഥാനത്ത് രാവിലെ 9.30 ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആൻ്റണിയുടെ നേതൃത്വത്തിൽ നേതാക്കൾ ഇന്ദിരാഗാന്ധിയുടെയും വല്ലഭായ് പട്ടേലിന്റെയും ഉമ്മൻചാണ്ടിയുടെയും ചിത്രത്തിൽ പുഷ്പാർച്ചന നടത്തും.ഒക്ടോബർ 31ഉമ്മൻചാണ്ടിയുടെ ജന്മദിനം കൂടിയാണ്. യുഡിഎഫ് കൺവീനർ എം എം ഹസൻ കെപിസിസി ,ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *