പാലക്കാട്ടും ചേലക്കരയും സിപിഎം ബിജെപി ഡീല്‍ ആണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തില്‍ എല്ലാവര്‍ക്കും അറിയാം സിപിഎം ബിജെപി രഹസ്യ ധാരണ നിലനില്‍ക്കുന്നുണ്ടെന്നത്. സ്വന്തമായി സ്ഥാനാര്‍ഥിയെ പോലും നിര്‍ത്താതെ, സ്വന്തം ചിഹ്നം പോലും കൊടുക്കാതെ സിപിഎം ബിജെപിയെ സഹായിക്കാന്‍ ശ്രമിക്കുകയാണ്. വാടകയ്‌ക്കെടുത്ത സ്ഥാനാര്‍ഥിയാണ് സിപിഎമ്മിന്റെത്.
എന്നിട്ട് ഇരുകൂട്ടരും കൂടി കോണ്‍ഗ്രസിനെതിരെ കള്ളക്കഥകള്‍ മെനയുന്നു. ഒരു തിരഞ്ഞെടുപ്പില്‍ പലരും പലരെയും സ്ഥാനാര്‍ഥികളായി ഉയര്‍ത്തിക്കാട്ടും. അതില്‍ ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്താല്‍ അത് അന്തിമമാണ്. സിപിഎമ്മിനെ കാത്തിരിക്കുന്നത് കനത്ത പരാജയമാണ്. മൂന്നു മണ്ഡലങ്ങളിലും യുഡിഎഫ് വന്‍ വിജയം നേടും.