ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ നിർമ്മാണ രംഗത്ത് രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ നേതൃത്വമാണ് ടി.പി.ജി നമ്പ്യാർ. ചെറുകിട സംരഭകനായി തുടങ്ങി ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ അതികായനായി വളർന്ന ചരിത്രമാണ് നമ്പ്യാരുടേത്. 1990 കളിൽ ബി.പി.എൽ എന്ന കമ്പനി അത്രമാത്രം ജനപ്രീതി നേടിയതിന് പിന്നിൽ ടി.പി.ജി. നമ്പ്യാരുടെ കഠിനാധ്വാനമുണ്ട്.
ടി.പി. ജി നമ്പ്യാരുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.