ന്യൂയോർക് :അറ്റ്‌ലസ് ഇൻ്റൽ പുറത്തുവിട്ട ഏറ്റവും പുതിയ സർവേ പ്രകാരം എല്ലാ സ്വിംഗ് സ്റ്റേറ്റിലും ട്രംപ് മുന്നിലാണ്.തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം ബാക്കിയുള്ളപ്പോൾ സ്ഥാനാർത്ഥികൾ ഫിനിഷിംഗ് ലൈനിലേക്ക് കുതിക്കുകയാണ്
നോർത്ത് കരോലിനയിൽ 3.4%, ജോർജിയയിൽ 2.5%, അരിസോണയിൽ 6.5%, നെവാഡയിൽ 5.5%, വിസ്കോൺസിനിൽ 1%, മിഷിഗണിൽ 1.5%, പെൻസിൽവാനിയയിൽ 1.8% എന്നിങ്ങനെയാണ് മുൻ പ്രസിഡൻ്റ് കമല ഹാരിസിനെ പിന്നിലാകുന്നത്
അരിസോണയിലും നെവാഡയിലും ട്രംപിന് കാര്യമായ ലീഡുകളുണ്ടെങ്കിലും, പ്രധാന മിഡ്‌വെസ്റ്റ് യുദ്ധഭൂമി സംസ്ഥാനങ്ങളായ പെൻസിൽവാനിയ, മിഷിഗൺ, വിസ്കോൺസിൻ എന്നിവിടങ്ങളിൽ മത്സരം ശക്തമായി തുടരുന്നു.
പോളിംഗ് ഗുരു നേറ്റ് സിൽവർ അറ്റ്ലസ് ഇൻ്റലിനെ 2020 ലെ തെരഞ്ഞെടുപ്പിലെ “മികച്ച പ്രകടനം കാഴ്ചവെച്ച പോൾസ്റ്റർ” എന്ന് വിശേഷിപ്പിച്ചു.