കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ ലാൽ വർഗീസ് കല്പകവാടി അനുസ്മരണം സംഘടിപ്പിച്ചു. കെപിസിസി ആസ്ഥാനത്ത് നടന്ന അനുസമരണ സമ്മേളനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ .കെ ആൻ്റണി ഉദ്ഘാടനം ചെയ്തു. കർഷകരുടെ അവകാശങ്ങൾക്കായി നിരന്തരം പോരാടിയ പൊതുപ്രവർത്തകൻ ആയിരുന്നു ലാൽ വർഗീസ് കല്പകവാടിയെന്ന് എ കെ ആൻറണി പറഞ്ഞു. സാധാരണക്കാരായ കർഷകർക്കായി ഒഴിഞ്ഞുവെച്ച ജീവിതമായിരുന്നു ലാൽ വർഗീസിന്റെത്. തികഞ്ഞ സോഷ്യലിസ്റ്റും ജനാധിപത്യ വിശ്വാസിയുമായിരുന്നു അദ്ദേഹമെന്നും എകെ ആൻ്റണി പറഞ്ഞു.
കർഷക കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെസി വിജയൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല,യുഡിഎഫ് കൺവീനർ എം എം ഹസൻ,മുൻ കെപിസിസി പ്രസിഡന്റ് കെ.മുരളീധരൻ, മുൻമന്ത്രി വി.എസ്. ശിവകുമാർ ,ജി.സു ബോധൻ, ജി.എസ് ബാബു, മരിയാപുരം ശ്രീകുമാർ,ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. എഡി സാബൂസ് സ്വാഗതവും തോംസൺ ലോറൻസ് നന്ദിയും പറഞ്ഞു.