ടെസ്‌ല സൈബർട്രക്ക്നു തീപിടിച്ചു മരിച്ച മൂന്ന് കോളേജ് വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞു

Spread the love

പീഡ്‌മോണ്ട്, കാലിഫോർണിയ : താങ്ക്സ്ഗിവിംഗ് അവധിയുടെ തുടക്കത്തിൽ പീഡ്‌മോണ്ടിലുണ്ടായ അ പകടത്തെ തുടർന്നു ടെസ്‌ല സൈബർട്രക്ക്നു തീപിടിച്ചു മരിച്ച മൂന്ന് കോളേജ് വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞതായി തിങ്കളാഴ്ച പീഡ്‌മോണ്ട് പോലീസ് സ്ഥിരീകരിച്ചു.

സോറൻ ഡിക്‌സൺ, ക്രിസ്റ്റ സുകാഹാര, ജാക്ക് നെൽസൺ എന്നീ കോളേജ് വിദ്യാർത്ഥികളെയാണ് തിരിച്ചറിഞ്ഞത് .സതേൺ കാലിഫോർണിയ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു സോറൻ ഡിക്സൺ.
ക്രിസ്റ്റ സുകാഹാര സവന്ന കോളേജ് ഓഫ് ആർട്ട് ആൻഡ് ഡിസൈനിൽ ചേർന്നു.ജാക്ക് നെൽസൺ കൊളറാഡോ ബോൾഡർ സർവകലാശാലയിൽ പഠിക്കുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ 3 മണിക്ക് ടെസ്‌ല സൈബർട്രക്ക് ഹാംപ്ടൺ റോഡിൽ നിന്ന് മരത്തിലും സിമൻ്റ് ഭിത്തിയിലും ഇടിച്ച് വാഹനത്തിന് തീപിടിച്ചാണ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചത്.

“മൂന്ന് വിദ്യാർത്ഥികളാണ് മരിച്ചത്,ഗുരുതരമായ പൊള്ളലേറ്റ ആശുപത്രിയിൽ കഴിയുന്ന ഒരാൾ അപകടാവസ്ഥ തരണം ചെയ്തുവെന്ന് പ്രതീക്ഷിക്കുന്നു, സ്കൂളിലെ വെൽനസ് ക്ലിനിക്കിൻ്റെ സൈക്കോളജിസ്റ്റും ക്ലിനിക്കൽ സൂപ്പർവൈസറുമായ അലിസ ക്രോവെറ്റി പറഞ്ഞു.

താങ്ക്സ്ഗിവിംഗ് അവധിയുടെ തുടക്കത്തിൽ പീഡ്‌മോണ്ടിൽ മൂന്ന് പ്രാദേശിക കോളേജ് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മാരകമായ അപകടത്തെക്കുറിച്ച് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാഫിക് സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *