പുതിയ പരസ്യ കാമ്പയിനുമായി ശ്രീറാം ഫിനാൻസ്

Spread the love

കൊച്ചി: രാജ്യത്തെ മുൻനിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ശ്രീറാം ഫിനാൻസ് പുതിയ പരസ്യ കാമ്പയിൻ ആരംഭിച്ചു. നാളിതുവരെ ആർജ്ജിച്ചെടുത്ത ശക്തമായ ഉപഭോക്തൃ ബന്ധത്തെ പ്രമേയമാക്കി, ‘ടുഗെതർ വീ സോർ’ (ഒന്നായ് ഉയരാം) എന്ന പേരിലാണ് രാജ്യവ്യാപക കാമ്പയിൻ അവതരിപ്പിച്ചത്. ശ്രീറാം ഫിനാൻസിന്റെ ബ്രാൻഡ് അംബാസഡർ രാഹുൽ ദ്രാവിഡ് അഭിനയിച്ച , ‘ഹർ ഇന്ത്യൻ കെ സാഥ് : ജുഡെൻഗെ ഉഡേംഗേ.’ പരസ്യ ചിത്രത്തിനു ഹിന്ദിയിൽ ശബ്ദം നൽകിയത് പദ്മഭൂഷൺ ജേതാവ് നസറുദ്ധീൻ ഷാ ആണ്. പ്രശസ്ത തമിഴ് ഗാന രചയിതാവ് മധൻ കർക്കി, അക്കാദമി അവാർഡ് ജേതാവും തെലുങ്ക് ഗാന രചയിതാവുമായ കെ എസ് ചന്ദ്രബോസ് എന്നിവർ ചിത്രത്തിന്റെ ഭാഗമായി.രാഹുൽ ദ്രാവിഡിന്റെ ജീവിതത്തിലെ ഒരു അടർത്തിയാണ് ഈ കാമ്പയിൻ ചിത്രീകരിച്ചിരിക്കുന്നത്. ഇടപാടുകാരുടെ ആവിശ്യങ്ങൾ പരിഹരിക്കുന്നതിനോടൊപ്പം അവരെ സാമ്പത്തികമായി ശാക്തീകരിക്കുന്ന ശ്രീറാം ഫിനാൻസിന്റെ ഉൽപനങ്ങളെയും സേവനങ്ങളെയും രാജ്യവ്യാപകമായി എത്തിക്കുകയാണ് പരസ്യ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകൾക്കു പുറമെ മറ്റു പ്രാദേശിക ഭാഷകളിലും പരസ്യ ചിത്രം അവതരിപ്പിക്കുമെന്ന് ശ്രീറാം ഫിനാൻസ് അറിയിച്ചു. ശ്രീറാം ഫിനാൻസ് പ്രോ കബഡി ലീഗുമായി പങ്കാളിത്തം പ്രഖ്യാപിച്ചു കൊണ്ട് പരസ്യ ചിത്രം സംപ്രേക്ഷണം ചെയ്യുന്നതാണ്. വിവിധ സ്ഥിര നിക്ഷേപ പദ്ധതികൾക്ക് പുറമെ വാഹന വായ്പ, ബിസിനസ് വായ്പ, വ്യക്തിഗത വായ്പ എന്നിവ ഉപഭോക്താക്കൾക്ക് വളരെ വേഗം നൽകി, മുഴുവൻ ഭാരതീയരുടെയും സാമ്പത്തിക ആവിശ്യങ്ങൾക്കായി നിലകൊള്ളുക എന്ന ഞങ്ങളുടെ പ്രഖ്യാപിത നയമാണ് പുതിയ പരസ്യ കാമ്പയിന്റെ കാതലെന്ന് ശ്രീറാം ഫിനാൻസിന്റെ മാർക്കറ്റിംഗ് എക്‌സിക്യുട്ടീവ് ഡയറക്ടർ എലിസബത്ത് വെങ്കിട്ടരാമൻ പറഞ്ഞു.

NIDHI V

Author

Leave a Reply

Your email address will not be published. Required fields are marked *