ഡാളസിൽ എക്ക്യൂമെനിക്കൽ ക്രിസ്തുമസ് പുതുവത്സരാഘോഷം നാളെ വൈകിട്ട് 5 മുതൽ

Spread the love

മലങ്കര യാക്കോബായ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന ആർച്ച് ബിഷപ്പ് എൽദോ മാർ തിത്തോസ് ക്രിസ്തുമസ് – ന്യുഇയർ സന്ദേശം നൽകും. ഡാളസിലെ വിവിധ എപ്പിസ്കോപ്പൽ സഭകളിൽപ്പെട്ട 21 ഇടവകളിലെ ഗായകസംഘങ്ങളുടെ അതിമനോഹരമായ ഗാനശുശ്രുഷ ഉണ്ടായിരിക്കും.

കഴിഞ്ഞ 45 വർഷമായി ഡാളസിൽ വളരെ ചിട്ടയോടും ഐക്യത്തോടും കൂടി നടത്തിവരുന്ന ക്രിസ്തുമസ് – ന്യുഇയർ ആഘോഷം എക്ക്യൂമെനിക്കൽ രംഗത്തു ഒരു മാതൃകയാണ്. ഓരോ വർഷവും ഓരോ ഇടവകളാണ് നേതൃത്വം നൽകുന്നത്. ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഡാളസിലെ കരോൾട്ടണിലുള്ള സെന്റ.മേരിസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ്‌ ഇടവകയാണ്.

വൈദീകർ ഉൾപ്പടെ 22 അംഗങ്ങൾ അടങ്ങുന്ന ഒരു എക്സിക്യുട്ടീവ് കമ്മറ്റിയാണ് കെ.ഇ.സി.എഫിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. എല്ലാ വിശ്വാസ സമൂഹത്തെയും നാളെ (ശനിയാഴ്ച്ച) നടത്തപ്പെടുന്ന ക്രിസ്തുമസ് – ന്യുഇയർ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി റവ.ഫാ.പോൾ തോട്ടക്കാട്ട് (പ്രസിഡന്റ്) റവ. ഷൈജു സി. ജോയ് (വൈസ്.പ്രസിഡന്റ് ), ഷാജി എസ്.രാമപുരം (ജനറൽ സെക്രട്ടറി), എൽദോസ് ജേക്കബ് (ട്രഷറാർ ), ജോൺ തോമസ് (ക്വയർ കോർഡിനേറ്റർ), പ്രവീൺ ജോർജ് (യൂത്ത് കോർഡിനേറ്റർ) എന്നിവർ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *