കേരളത്തിന്റെ വ്യവസായിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാനുതകുന്ന ആഗോള നിക്ഷേപക സംഗമമായ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്’ 2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ വച്ച് നടക്കുകയാണ്.
എല്ലാ മേഖലകളിലുമുള്ള നവീകരണത്തിനും സുസ്ഥിരതയ്ക്കും ഉള്‍ച്ചേര്‍ക്കലിനും മുന്‍ഗണന നല്കി 2027-ഓടെ കേരളത്തിൽ ഒരു വ്യവസായ അന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള ദൗത്യമാണ് സര്‍ക്കാരിനുള്ളത്. ബയോടെക്നോളജിയും ലൈഫ് സയന്‍സസും മുതല്‍ എയ്റോസ്പേസ്, പ്രതിരോധം, പുനരുപയോഗിക്കാവുന്ന ഊര്‍ജം വരെയുള്ള 22 മുന്‍ഗണനാ മേഖലകളിലൂന്നിക്കൊണ്ട് സുസ്ഥിര വികസനം ഉറപ്പാക്കാനും കേരളത്തെ
ഇന്ത്യയുടെ ഇൻഡസ്ട്രിയൽ റെവല്യൂഷൻ 4.0 വ്യവസായങ്ങളുടെ ഹബ്ബായി മാറ്റാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിനു മുന്നോടിയായി 32 രാജ്യങ്ങളില്‍നിന്നുള്ള അംബാസിഡര്‍മാര്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയരുടെ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു.