മഹാത്മാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ ചെയര്‍മാനായ പത്തംഗ കമ്മിറ്റിക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി രൂപം നല്‍കിയതായി കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.
കെ.പി ധനപാലന്‍,വി.സി കബീര്‍,പന്തളം സുധാകരന്‍,ദിലീപ് കുമാര്‍,സുധാമേനോന്‍,ജെ.എസ്.അടൂര്‍, അച്യുത് ശങ്കര്‍ എസ് നായര്‍,മേരി ജോര്‍ജ്ജ്,ഖാദര്‍ മങ്ങാട് എന്നിവരാണ് കമ്മിറ്റി അഗംങ്ങള്‍.