സ്മാർട്ട് സിറ്റി: കേരള മുഖ്യമന്ത്രി വാദിക്കുന്നത് 13 വർഷമായി ജനവഞ്ചന നടത്തിയ കുത്തക കമ്പനിക്കു വേണ്ടി – രമേശ് ചെന്നിത്തല

Spread the love

സ്മാര്‍ട്ട് സിറ്റി പ്രശ്നത്തില്‍ മുഖ്യമന്ത്രി വീണ്ടും ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സംസ്ഥാന സര്‍ക്കാരും ടീകോമുമായി ഒപ്പു വെച്ച സ്മാര്‍ട്ട് സിറ്റി കരാറിന്റെ സെക്ഷന്‍ 7 സി പ്രകാരം ടീകോം കരാര്‍ ലംഘനം നടത്തുകയാണെങ്കില്‍ അവരുടെ മുഴുവന്‍ ആസ്തികളും പൂര്‍ണമായും പിടിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ട്. ഇതു നില നില്‍്ക്കെയാണ് ടീകോമിന് വന്‍തുക നല്‍കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. കരാറിലെ ഈ സെക്ഷനെക്കുറിച്ച് മുഖ്യമന്ത്രി മിണ്ടിയിട്ടില്ല. വാഗ്ദാന ലംഘനം നടത്തി കേരളത്തിലെ ലക്ഷക്കണക്കിന് ചെറുപ്പക്കാരെ വഞ്ചിച്ച കമ്പനിക്ക് പണം നല്‍കാനുള്ള നീക്കം ജനവിരുദ്ധമാണ്. അവരുടെ ആസ്തികര്‍ കരാര്‍ പ്രകാരം ഏറ്റെടുക്കുകയാണ് വേണ്ടത് – ചെന്നിത്തല പറഞ്ഞു.

ഒരു രാജ്യാന്തര കമ്പനി കേരളത്തിൽ 90000 പേർക്ക് തൊഴിൽ കൊടുക്കാമെന്ന് പറഞ്ഞ് 13 വർഷം കഴിഞ്ഞു. ഈ നിമിഷം വരെ ഈ തൊഴിലുകൾക്കോ പ്രൊജക്ടിനോ എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ ഒരു റിവ്യൂ മീറ്റിംഗ് പോലും നടത്തിയിട്ടില്ല. എന്നിട്ട് ഇപ്പോൾ ആ കമ്പനിയായ ടീ കോം വിട്ടുപോകുന്നു എന്ന് പറയുമ്പോൾ അവർക്ക് നഷ്ടപരിഹാരം കൊടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. ഇത് സാമാന്യ യുക്തിക്കും നീതിക്കും ന്യായത്തിനും നിരക്കുന്നതല്ല.

ഇത് ഗുരുതരമായ വീഴ്ചയാണ്. എന്തുകൊണ്ട് മുഖ്യമന്ത്രി പോലും ഈ 13 വർഷത്തിൽ ഒരു റിവ്യു മീറ്റിങ്ങ് വിളിച്ചില്ല. ഈ മുഖ്യമന്ത്രിയാണ് ഒരു കുത്തക കമ്പനിക്ക് വേണ്ടി വാദിക്കുന്നത്. ഇത് അംഗീകരിക്കാൻ പറ്റില്ല.
എഗ്രിമെൻറിൽ നിരവധി വ്യവസ്ഥകൾ ഉണ്ട്. അതൊന്നും പാലിക്കാതെ ഒരു കമ്പനി സർക്കാരിൻറെ നഷ്ടപരിഹാരവും വാങ്ങി ഇറങ്ങിപ്പോകുന്നത് അംഗീകരിക്കാൻ പറ്റില്ല.

സർക്കാർ ഇതുവരെ നടത്തിയ മുഴുവൻ വാദങ്ങളും കുത്തക കമ്പനിയായ ടി കോമിന് വേണ്ടിയുള്ളതാണ്. എഗ്രിമെൻ്റിൽ ടി കോമിന് എതിരായ വ്യവസ്ഥകളുണ്ട് അതിനു നേരെ സർക്കാർ കണ്ണടയ്ക്കുന്നു. കരാറിലെ 7 – 2C പ്രകാരം ടീകോമിന്റെ ആസ്തികളും മുഴുവൻ ഇൻവെസ്റ്റ്മെൻറും ഏറ്റെടുക്കാൻ സർക്കാറിന് അവകാശമുണ്ട്.

ഈ കരാർ അവിടെ കിടക്കുമ്പോഴാണ് ഈ കുത്തക കമ്പനിക്ക് അങ്ങോട്ട് പണം കൊടുക്കാം എന്ന് സർക്കാർ വാദിക്കുന്നത്.

സർക്കാർ ഇവിടെ തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് ഒപ്പമാണോ അതോ ടീ കോം കമ്പനിക്കൊപ്പം ആണോ എന്നത് വ്യക്തമാക്കണം.

വാഗ്ദാനം ചെയ്ത 90,000 ജോലികൾ എവിടെ എന്ന് സർക്കാർ വ്യക്തമാക്കണം.

Author

Leave a Reply

Your email address will not be published. Required fields are marked *