വ്യവസായ മന്ത്രി കാര്യങ്ങൾ പൂർണ്ണമായി ഉൾക്കൊള്ളാതെ മുൻ വിധിയോടെയാണ് പ്രതികരിക്കുന്നത്.
നായനാർ സർക്കാരിന്റെ കാലത്തു ശിവദാസമേനോൻ വൈദ്യുതി
മന്ത്രിയായപ്പോൾ ഇറക്കിയ 07.12.90 ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മണിയാറിൽ 12 മെഗാ വാട്ടിന്റെ ക്യാപ്റ്റീവ് പവർ പ്ലാന്റു സ്ഥാപിക്കാനായി ബോർഡ് ടെൻഡർ വിളിച്ചതിന്റെ അടിസ്ഥാനത്തിൽ 18.05.91 നു വൈദ്യുതി ബോർഡും കാർബോറാണ്ടും കമ്പനിയുമായി ഒറിജിനൽ എഗ്രിമെന്റ് വെച്ചു പവർഹൌസ്സിന്റെ നിർമാണം തുടങ്ങി. 29.12.94 ൽ അവസാനത്തെ യൂണിറ്റും കമ്മീഷൻ ചെയ്തു. പിന്നീട് പൂർണ തോതിൽ ഉത്പാദനം തുടങ്ങിയ ശേഷം 27.09.95 ഇൽ ഉത്പാദിപ്പിക്കുന്ന വൈദ്യതിയുടെ ക്രയ വിക്രയവുമായി ബന്ധപ്പെട്ടുള്ള ഒരു സപ്ലിമെന്ററി എഗ്രിമെന്റ് ആണ് യൂഡിഎഫ് കാലത്ത് ബോർഡും കമ്പനിയുമായി വെച്ചിട്ടുള്ളത്. ഇടതു സർക്കാരിന്റെ ഉത്തരവ് പ്രകാരം പദ്ധതി നിർമാണം പൂർത്തിയാക്കി 30 കൊല്ലം ഉപയോഗിച്ച് കഴിയുമ്പോൾ അതായത് ഈ മാസം പദ്ധതി സർക്കാരിന് യാതൊരു ഉപാധികളുമില്ലാതെ കമ്പനി കൈമാറേണ്ടതാണ്. ഈ കമ്പനി കരാർ പ്രകാരം കെ എസ് ഇ ബി യ്ക്ക് വൈദ്യുതി നൽകാതെ ട്രേഡിംഗ് നടത്തിയതായി കണ്ടെത്തുകയും കെ.എസ്ഇബി കരാർ ലംഘനത്തിന് നടപടിയെടുക്കുകയും ചെയ്തതാണു.( ഇ കത്ത് പത്രസമ്മേളനത്തിൽ പുറത്ത് വിട്ടതാണ്)
ഇപ്പോൾ മണിയാർ പദ്ധതി കാർബോറാണ്ടും കമ്പനിക്കു കൈമാറിയാൽ അടുത്തതായി ഇടുക്കിയിലെ 21 മെഗാവാട്ട് കുത്തുങ്കൽ പദ്ധതിയും ഉൽപ്പടെ മറ്റ് പദ്ധതികൾക്കും ഇതുപോലെ കമ്പനിക്ക് കൈമാറി വൻ അഴിമതിക്കാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ലക്ഷ്യമിടുന്നുണ്ട്.