ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഹോസ്റ്റലുകളിൽ പ്രതിദിനം 660/-രൂപ വേതനത്തിൽ പ്രതിമാസം പരമാവധി 17,820/-രൂപ വേതനത്തിൽ കുക്ക് തസ്തികയിൽ താത്ക്കാലിക ഒഴിവിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉയർന്ന പ്രായപരിധി 45 വയസ്സ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 21. അപേക്ഷയുടെ ഹാർഡ്കോപ്പി സർവ്വകലാശാലയിൽ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 28. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in. സന്ദർശിക്കുക.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസർ
ഫോണ്‍ നം. 9447123075