വൈദ്യുതി മേഖലയെ സ്വകാര്യ കുത്തകള്‍ക്ക് തീറെഴുതുന്നതിനെതിരെയും
വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 16 നും 17നും വൈദ്യുതി ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം ലിജു അറിയിച്ചു.
തിരുവനന്തപുരം പട്ടം വൈദ്യുതി ഭവന് മുന്നിൽ 17ന് രാവിലെ 10.30 ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.സഹകരണ മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍,കേരള ബാങ്ക് നടപടികള്‍ക്കെതിരെ സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തില്‍ 16ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കുന്നതിനാല്‍ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വൈദ്യുതി ഓഫീസുകളിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് 17ന് നടക്കും