തിരുവനന്തപുരം,കൊല്ലം,പത്തനം തിട്ട, ആലപ്പുഴ ജില്ലകളിലെ വൈദ്യുതി ഓഫീസ് മാര്‍ച്ച് 17ന് (ഇന്ന്).
വൈദ്യുതി മേഖലയെ സ്വകാര്യ കുത്തകള്‍ക്ക് തീറെഴുതുന്നതിനെതിരെയും
വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ ബ്ലോക്കും കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പത്തു ജില്ലകളില്‍ വൈദ്യുതി ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല തിരൂരിലും കെ.മുരളീധരന്‍ നേമത്തും കോണ്‍ഗ്രസ് കമ്മിറ്റികള്‍ സംഘടിപ്പിച്ച വൈദ്യുതി ഓഫീസ് മാര്‍ച്ച് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ തൃശൂര്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍ പിറവം ആമ്പല്ലൂര്‍, കെ.ജയന്ത്,കോഴിക്കോട് വെള്ളയില്‍, മുക്കം എന്നിവിടങ്ങളില്‍,അബ്ദുള്‍ മുത്തലിബ് കളമശ്ശേരി, ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ , രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കന്‍ ഏറ്റുമാനൂര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ,എ.തങ്കപ്പന്‍ പാലക്കാട്,പി. കെ. ഫൈസല്‍, മാര്‍ട്ടിന്‍ ജോര്‍ജ്കണ്ണൂര്‍ , വി എസ് ജോയി എടക്കര , എന്‍.ഡി അപ്പച്ചന്‍ വയനാട് , പ്രവീണ്‍കുമാര്‍ കോഴിക്കോട് ,മുഹമ്മദ് ഷിയാസ് എറണാകുളം കുന്നത്തുനാട് പട്ടിമറ്റം, നാട്ടകം സുരേഷ് കോട്ടയം,സി.പി. മാത്യു ഇടുക്കി തുടങ്ങിയവര്‍ വൈദ്യുതി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
സഹകരണ ജനാധിപത്യ വേദിയുടെ സെക്രട്ടറിയേറ്റ് ധര്‍ണയെ തുടര്‍ന്ന് തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട , ആലപ്പുഴ ജില്ലകളിലെ വൈദ്യുതി ഓഫീസുകളിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് ചൊവ്വാഴ്ച (ഡിസംബര്‍ 17) നടക്കുമെന്ന് കെപിസിസി സംഘടനയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു പറഞ്ഞു.
തിരുവനന്തപുരം പട്ടം വൈദ്യുതി ഭവന് മുന്നില്‍ രാവിലെ 10.30ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.