ആദ്യമായി കൾച്ചർ എക്സലൻസ് അഡ്മിഷൻ അവതരിപ്പിച്ച് ഐഐടി മദ്രാസ്

Spread the love

കൊച്ചി: രാജ്യത്തെ ആദ്യമായി ഐഐടിയായി ലളിത കലാ- സാംസ്‌കാരിക മികവുള്ള വിദ്യാർത്ഥികൾക്ക് അഡ്മിഷൻ സംവരണം അവതരിപ്പിച്ച് ഐഐടി മദ്രാസ്. 2025-26 അധ്യയന വർഷം മുതലാണ് ബിരുദതല പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷനിൽ ‘ഫൈൻ ആർട്സ് ആൻഡ് കൾച്ചർ എക്സലൻസ്’ സംവരണം ഐഐടി മദ്രാസ് അവതരിപ്പിക്കുന്നത്. ഈ സ്കീമിനു കീഴിൽ ഐഐടി മദ്രാസിന്റെ എല്ലാ ബി.ടെക്, ബി.എസ് പ്രോഗ്രാമുകളിലും ഓരോ ഡിപ്പാർട്ട്മെന്റും രണ്ട് സീറ്റുകൾ വീതം സംവരണം ചെയ്യും. ഇതിൽ ഒന്ന് പെൺകുട്ടികൾക്ക് മാത്രമായി സംവരണം ചെയ്തട്ടുണ്ട്.

ഈ അഡ്മിഷൻ നടപടിക്രമത്തിനായി ഐഐടി മദ്രാസ് പ്രേത്യേക പോർട്ടൽ (https://jeeadv.iitm.ac.in/face) വഴി ആയിരിക്കും സീറ്റുകൾ വാഗ്ദാനം ചെയ്യുന്നത്. 2025-2026 അധ്യയന വർഷത്തിലേക്ക് ഐഐടി മദ്രാസ് മാത്രമാണ് ഫൈൻ ആർട്സ് ആൻഡ് കൾച്ചർ എക്സലൻസ് അഡ്മിഷൻ മുഖേന സീറ്റുകൾ വാഗ്ദാനം ചെയ്യുന്നത്.

Akshay

Author

Leave a Reply

Your email address will not be published. Required fields are marked *