പൊതുജനാരോഗ്യം സിദ്ധയിലൂടെ: സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ഭക്ഷ്യ മേളയും

Spread the love

സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

തിരുവനന്തപുരം: എട്ടാമത് സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 20 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പൂജപ്പുര സരസ്വതീ മണ്ഡപത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.

ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യ ഭക്ഷ്യ മേള, ഔഷധസസ്യ പ്രദര്‍ശനം എന്നിവയും പൂജപ്പുര മണ്ഡപത്തില്‍ വച്ച് നടത്തുന്നു. ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും പൂജപ്പുര സിദ്ധ പ്രാദേശിക ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പില്‍ സൗജന്യ രക്ത പരിശോധന, അസ്ഥി സാന്ദ്രത നിര്‍ണയ ക്യാമ്പ്, പ്രമേഹ ചികിത്സാ വിഭാഗം, ത്വക്ക് രോഗ ചികിത്സാ വിഭാഗം, അലര്‍ജി ആസ്ത്മ ക്ലിനിക്ക്, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള പ്രത്യേക ഒപി, ജനറല്‍ ഒപി, എന്നിവയും ഉണ്ടാകും.

സിദ്ധ വൈദ്യ ശാസ്ത്രത്തിന്റെ പിതാവായ അഗസ്ത്യ മുനിയുടെ ജന്മദിനമാണ് സിദ്ധ ദിനമായി ആചാരിച്ച് വരുന്നുത്. ഈ വര്‍ഷത്തെ സിദ്ധ ദിനം 2024 ഡിസംബര്‍ 19ന് രാജ്യമൊട്ടാകെ ആചരിക്കുകയാണ്. ‘പൊതുജനാരോഗ്യം സിദ്ധയിലൂടെ’ (Siddha for Public Health) എന്നതാണ് ഈ വര്‍ഷത്തെ സിദ്ധ ദിനാചരണ സന്ദേശം. സിദ്ധ വൈദ്യത്തെ ഇന്ത്യയുടെ പരമ്പരാഗത ആരോഗ്യ പരിപാലന മേഖലയില്‍ പ്രാധാന്യത്തോടെ പ്രോത്സാഹിപ്പിക്കുന്നതിനും അതിന്റെ ഗുണങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുമാണ് ഓരോ സിദ്ധ ദിനവും ആഘോഷിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *