ചിക്കുവിന്റെ പുതിയ അവതാരവും അഡ്‌വെഞ്ചേർസ് ഓഫ് ചിക്കു എന്ന ത്രസിപ്പിക്കുന്ന പുതിയ ഫിലിം പുറത്തിറക്കുന്നു
കൊച്ചി, 19 ഡിസംബര്‍ 2024: ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ചെയിനായ വണ്ടര്‍ലാ ഹോളിഡേയ്‌സ് തങ്ങളുടെ പ്രിയപ്പെട്ട മാസ്‌കോട്ടായ ചിക്കുവിനെ ആവേശമുണര്‍ത്തുന്ന പുതിയ രൂപത്തിൽ അഭിമാനത്തോടെ പുറത്തിറക്കുന്നു. യുവ തലമുറകളുടെ ഊര്‍ജ്ജസ്വലമായ താൽപര്യങ്ങളെ കണക്കിലെടുത്തു കൊണ്ടുള്ള ഒരു മാറ്റമാണ് ഇത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചിക്കു വണ്ടര്‍ലായുടെ മാസ്സ്‌കോട്ടയി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട്. ഇന്നത്തെ യുവാക്കളുടെ താല്‍പ്പര്യങ്ങളുമായി യോജിച്ചു പോകുന്ന തരത്തില്‍ പുത്തന്‍ ഭാവനയിലൂടെ മാറ്റിയെടുത്തിരിക്കുന്ന ചിക്കു വണ്ടര്‍ലാ
അനുഭവത്തിന് തീര്‍ത്തും നവ്യവും കരുത്തുറ്റതുമായ ഊര്‍ജ്ജം കൊണ്ടു വരും.
ആവേശമുണര്‍ത്തുന്ന ഈ രൂപ പരിണാമത്തിനു പുറമേ, ലോക പ്രശസ്ത സിജിഐ സ്റ്റുഡിയോ റെഡ് റെയോണുമായി സഹകരിച്ചൂ കൊണ്ട് വണ്ടര്‍ലാ “അഡ്‌വെഞ്ചേർസ് ഓഫ് ചിക്കു വൈൽഡ് റൈഡ്” എന്ന പുതുപുത്തന്‍ സിജിഐ ഫിലിം പുറത്തിറക്കുകയാണ്. അഡ്‌വെഞ്ചേർസ് ഓഫ് ചിക്കു എന്ന അനുഭവത്തെ ഈ ഫിലിം പുനര്‍ നിര്‍വചിക്കുന്നു. ഈ
സിനിമയുടെ പുറത്തിറക്കല്‍ കൊച്ചിയിലെ വണ്ടര്‍ലായി നടന്നു. ഇവിടെ ചിക്കുവിന്റെ കരുത്തുറ്റ
പുതിയ രൂപവും ഇന്ററാക്റ്റീവ് സിനിമയും പുറത്തിറക്കി. മാനേജിങ്ങ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ധീരന്‍ ചൗധരി, കൊച്ചി പാര്‍ക്ക് ഹെഡ്ഡ് രവികുമാര്‍ എം എ, റെഡ്ഡ് റെയോണ്‍ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ സാല്‍വോ ഫല്ലീക്ക തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വണ്ടര്‍ലായുടെ ബാംഗ്ലൂരിലേയും ഹൈദരാബാദിലേയും പാര്‍ക്കുകളിലും ഫിലിം ആദ്യമായി പ്രദര്‍ശിപ്പിച്ചു. തീര്‍ത്തും ആകര്‍ഷകമായ പുതിയ കഥയും അത്യാധുനികമായ വിഷ്വലുകളുമായി നിലവിലുള്ള അഡ്‌വെഞ്ചേർസ് ഓഫ് ചിക്കു പുതിയ ഒരു തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു.
ചിക്കുവും സുഹൃത്തുക്കളും ഒരു ആധുനിക സ്‌കെയ്റ്റ് ബോര്‍ഡില്‍ അറിയാതെ കയറിപ്പറ്റുകയും അത് നിയന്ത്രണമില്ലാതെ വളഞ്ഞുപുളഞ്ഞോടി അപകടങ്ങളില്‍ പെടുകയും സസ്‌പെന്‍സ് നിറഞ്ഞ വഴിത്തിരിവുകളില്‍ എത്തുകയും ത്രസിപ്പിക്കുന്ന രക്ഷപ്പെടലുകളില്‍ അവസാനിക്കുകയും ചെയ്യുമ്പോള്‍ പ്രേക്ഷകരെ അത് ത്രസിപ്പിക്കുന്ന ഒരു യാത്രയിലേക്കാണ്
കൊണ്ടു പോകുന്നത്. നിറച്ചാര്‍ത്തണിഞ്ഞ വിഷ്വലുകളും ഊര്‍ജ്ജസ്വലരായ കഥാപാത്രങ്ങളും നന്നായി ഇണക്കി ചേർത്ത സ്‌പെഷല്‍ ഇഫക്റ്റുകളും വന്നതോടെ ഈ ഫിലിം ഒരു ടീം വര്‍ക്കിന്റേയും സൗഹൃദത്തിന്റേയും തമാശയുടേയും ആഘോഷമായി മാറി ചിക്കുവിന്റെ സാഹസികതകളുടെ മാസ്മരികതയെ പുതിയ തലമുറയിലേക്ക് എത്തിക്കുന്നു.
ഉദഘാടന വേളയില്‍ സംസാരിക്കവെ വണ്ടര്‍ലാ ഹോളിഡേയ്‌സ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടര്‍ ശ്രീ അരുണ്‍ ചിറ്റിലപ്പിള്ളി പറഞ്ഞു: “ഇന്ത്യയിലെ പ്രേക്ഷകര്‍ക്കായി പ്രത്യേകം തയാറാക്കിയ അനുപമവും ലോകോത്തരവുമായ ഉല്ലാസം വാഗ്ദാനം ചെയ്യുക എന്ന ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗ്മാണ് അഡ്‌വെഞ്ചേർസ് ഓഫ് ചിക്കു എന്ന പുതിയ സിനിമ. ഉപഭോക്താക്കളുടെ പരിഗണനകള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇന്നത്തെ ആവശ്യങ്ങള്‍ക്കുതകുന്ന, ഊര്‍ജ്ജസ്വലരായ പ്രേക്ഷകരുമായി യോജിച്ചു പോകുന്ന തരത്തില്‍ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ആവശ്യകത ഞങ്ങള്‍ തിരിച്ചറിയുന്നു. ആഗോള തലത്തില്‍
അറിയപ്പെടുന്ന റെഡ് റെയോണ്‍ പോലുള്ള ഒരു ബ്രാന്‍ഡുമായി കൈകോര്‍ത്തു കൊണ്ട് അസാധാരണമായ രീതിയില്‍ ചിക്കുവിന് പുതുജീവന്‍ നല്‍കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ആഴത്തിലിറങ്ങി ചെല്ലുന്ന കഥപറച്ചിലിന്റെ പുതിയ യുഗം സൃഷ്ടിക്കാനും ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ മെര്‍ക്കന്റയിസ് അവസരങ്ങള്‍ സൃഷ്ടിക്കാനും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് അത് ഒരുക്കി കൊടുക്കുകയും ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയുന്നു. വണ്ടര്‍ലാ ബ്രാന്‍ഡ് വളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ പുതിയ കഥാതന്തുക്കളുടെ വികാസത്തിനുള്ള വലിയ അഡ്‌വെഞ്ചേർസ് ഓഫ് ചിക്കു സൃഷ്ടിക്കുന്നത്. അതോടെ വണ്ടര്‍ലാ അനുഭവത്തിന്റെ അവിഭാജ്യ ഭാഗമായി മാറുന്നു അത്.''റെഡ് റെയോണിന്റെ ഫീച് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ സാല്‍ വോ ഫല്ലീക കൂട്ടിച്ചേര്‍ത്തു, “വണ്ടര്‍ലായിലൂടെ വിലമതിക്കാനാവാത്ത ഒരു പങ്കാളിയേയാണ് ഞങ്ങള്‍ കണ്ടെത്തിയത്. കഥ പറച്ചിലിന്റെ കരുത്ത് ആഴത്തില്‍ മനസ്സിലാക്കുകയും തങ്ങളുടെ അതിഥികളെ അങ്ങേയറ്റം മൂല്യത്തോടെ കാണുകയും ചെയ്യുന്നവരാണ് അവര്‍. തങ്ങളുടെ അതിഥികള്‍ക്ക് അവിസ്മരണീയമായ അനുഭവങ്ങള്‍ നല്‍കുക എന്ന പ്രതിബദ്ധത അവരെ
സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. അതുകൊണ്ടാണ് തങ്ങളുടെ മാസ്‌കട്ടിന് പുതിയ ഒരു ജീവന്‍ നല്‍കുവാന്‍ അവര്‍ തയാറായതും അവരുടെ പാര്‍ക്കില്‍ വന്നെത്തുന്ന എല്ലാ പ്രായഗണത്തിലും പെട്ട ആളുകളിലേക്കും പ്രത്യേകം എത്തിച്ചേരുന്ന ഒരു കഥ സൃഷ്ടിക്കുവാനും അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടത്. ഇന്നത്തെ മാതാപിതാക്കള്‍ കഴിഞ്ഞ കാലത്തെ
പാര്‍ക്കിലെത്തുന്ന കുട്ടികളായിരുന്നു എന്നതിനാല്‍ എല്ലാ തലമുറകള്‍ക്കും യോജിച്ച തരത്തിലുള്ള ഒരു കുസൃതി കഥാപാത്ര സൃഷ്ടിയാണ് നടത്തിയിരിക്കുന്നത്. വണ്ടര്‍ലായെ അവരുടെ നിര്‍ണ്ണായക വളര്‍ച്ചാ യാത്രയില്‍ പിന്തുണയ്ക്കുവാനും ഇന്ത്യയിലെ എല്‍ ബി ഇ വിപണിയില്‍ ഏറ്റവും പ്രമുഖരായി മാറുവാനുള്ള ശ്രമങ്ങളിൽ പിന്തുണയ്ക്കാനും കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ട് ഇത് പുറത്തിറക്കുന്ന ചടങ്ങില്‍ ഫിലിം പ്രത്യേക പ്രദരശനവും മാസ്‌കോട്ട് എല്ലാവരുമായി ഇടപഴകുന്ന രീതിയിലുള്ള പ്രത്യക്ഷപ്പെടലും കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള ഉല്ലാസ പരിപാടികളും ഉണ്ടായി. വണ്ടര്‍ലായുടെ പുതിയ അംബാസഡറായുള്ള ചിക്കുവിന്റെ ത്രസിപ്പിക്കുന്ന യാത്രയുടെ തുടക്കം ഇവിടെ കുറിക്കപ്പെട്ടു.
ഓണ്‍ലൈന്‍ പോര്‍ട്ടലായ https://bookings.wonderla.com/ – ലൂടെ പ്രവേശന ടിക്കറ്റുകള്‍ മുന്‍ കൂട്ടി തന്നെ ബുക്ക് ചെയ്യുവാൻ ഉപഭോക്താക്കളെ വണ്ടര്‍ലാ പ്രോത്സാഹിപ്പിക്കുന്നു. അതേസമയം തന്നെ ഉപഭോക്താക്കള്‍ക്ക് പാര്‍ക്കിലെ കൗണ്ടറുകളില്‍ നിന്ന് നേരിട്ടും ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്.
Aiswarya