തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി

Spread the love

സംസ്ഥാനത്ത് തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ജലവിഭവ, ഫിഷറീസ്, തുറമുഖ, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാർ ചേർന്ന കമ്മിറ്റി രൂപീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിവിധ വിഷയങ്ങളിൽ ഏകോപിതമായി കാര്യങ്ങൾ കൊണ്ടുപോകാനാണ് സമിതി രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരസംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുള്ള നോഡൽ ഏജൻസിയായി ജലവിഭവ വകുപ്പ് പ്രവർത്തിക്കും.

തീരസംരക്ഷണം ഉറപ്പാക്കുന്നതിനും നിർമാണ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും വിവിധ വകുപ്പുകൾ തമ്മിൽ പരസ്പര ആലോചന ആവശ്യമാണ്. തീരസംരക്ഷണത്തിന്റെ ആവശ്യകതയും മുൻഗണനയും നിശ്ചയിച്ച് ഹോട്ട്‌സ്‌പോട്ടുകൾ തയ്യാറാക്കണം. മത്സ്യബന്ധനമേഖലയെ ദോഷകരമായി ബാധിക്കാത്ത തരത്തിൽ തീരപ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണം. തീരസംരക്ഷണത്തിനായി ചെലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണം. ഇതിനായി ജിയോ ട്യൂബ് സംരക്ഷണ മാതൃക ജലവിഭവ വകുപ്പിന് പരിഗണിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ മന്ത്രിമാരായ സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, ചീഫ് സെക്രട്ടറി ശരദാ മുരളീധരൻ, ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, തുറമുഖ – ഫിഷറീസ് വകുപ്പ് സെക്രട്ടറി കെ എസ് ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *