തിരുവനന്തപുരം: ബി.ആർ.അംബേദ്ക്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ രാജിവെയ്ക്കണമെന്നും കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുന ഖാർഗേയെ കൈയ്യേറ്റം ചെയ്ത ബി.ജെ.പി എം.പി.മാർക്കെതിരെ നടപടി യെടുക്കണമെന്നും രാഹുൽ ഗാന്ധിക്കെതിരെയുള്ള കള്ളക്കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് സ്ത്രീകൾ രാജ്ഭവന് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി. അറിയിച്ചു.