സപ്ലൈകോയുടെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ ക്രിസ്തുമസ്-ന്യൂ ഇയർ ഫെയറുകൾ ഡിസംബർ 21 മുതൽ 30 വരെ സംഘടിപ്പിക്കും. ക്രിസ്തുമസ്- ന്യൂഇയർ ഫെയറുകളുടെ സംസ്ഥനതല ഉദ്ഘാടനം ഡിസംബർ 21ന് രാവിലെ 10.30ന് പുത്തരിക്കണ്ടം മൈതാനിയിലെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പൊതുവിദ്യഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആദ്യ വിൽപ്പന നിർവഹിക്കും.
ഫെയറുകൾ സംഘടിപ്പിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുന്നത്. മറ്റു ജില്ലകളിൽ ജില്ലാ ആസ്ഥാനത്തെ സപ്ലൈകോയുടെ പ്രധാന സൂപ്പർ മാർക്കറ്റ് സപ്ലൈകോ ക്രിസ്തുമസ്-ന്യൂ ഇയർ ഫെയറായി പ്രവർത്തിക്കും.
13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉൽപ്പന്നങ്ങൾ, എഫ്.എം.സി.ജി ഉത്പന്നങ്ങൾ എന്നിവ 10 മുതൽ 40 ശതമാനം വിലക്കുറവിൽ ഫെയറുകളിലൂടെ വിൽപന നടത്തും. ബ്രാന്റഡ് നിത്യോപയോഗ സാധനങ്ങൾക്ക് 5 മുതൽ 30 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോയിൽ നൽകുക. ഇതിനുപുറമെ ജില്ലാ ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4 വരെ ഫ്ലാഷ് സെയിൽസ് നടത്തും. സബ്സിഡി ഇതര ഉത്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനെക്കാ