ദേവികുളം താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിൽ 131 പരാതികളിൽ തീരുമാനമെടുത്തതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അടിമാലി ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അദാലത്തിനു ശേഷം സഹകരണ -ദേവസ്വം – തുറമുഖം വകുപ്പു മന്ത്രി വി എൻ വാസവനൊപ്പം വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. അദാലത്ത് ദിവസം 69 പരാതികളിൽ മന്ത്രിമാർ നേരിട്ടും 62 പരാതികളിൽ വകുപ്പ് തലത്തിലുമാണ് തീരുമാനമെടുത്ത് മറുപടി നല്കിയത്. നേരത്തേ 190 അപേക്ഷകൾ ലഭിച്ചിരുന്നു. അദാലത്തിൽ പുതുതായി 123 അപേക്ഷകൾ ലഭിച്ചു. ആകെ 313 അപേക്ഷകൾ. ഇതിനു പുറമേ 13 പേർക്ക് അദാലത്ത് വേദിയിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തു.
വാർത്താ സമ്മേളനത്തിൽ ജില്ലാ കളക്ടർ വി വിഗ്നേശ്വരി, ദേവികുളം സബ് കളക്ടർ വി എം ജയകൃഷ്ണൻ, എഡിഎം ഷൈജു പി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. അദാലത്ത് സമാപനം വീഡിയോ ലിങ്ക് : https://www.transfernow.net/dl/20241220vFWExMmv/Wd8AKBxm