ലീഡര്‍ കെ.കരുണാകരന്റെയും മുന്‍ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെയും ചരമവാര്‍ഷിക ദിന അനുസ്മരണത്തിന്റെ ഭാഗമായി കെപിസിസിയില്‍ ഇരുവരുടെയും ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍, കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു,കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍, ജനറല്‍ സെക്രട്ടറിമാരായ ജി.എസ്.ബാബു,ജി.സുബോധന്‍,രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ വി.എസ്.ശിവകുമാര്‍,ചെറിയാന്‍ ഫിലിപ്പ്,ഡിസിസി പ്രസിഡന്റ് പാലോട് രവി, ടി.ശരത്ചന്ദ്ര പ്രസാദ്, പീതാംബരക്കുറുപ്പ്,കെ.മോഹന്‍കുമാര്‍,മണക്കാട് സുരേഷ്,നെയ്യാറ്റിന്‍കര സനല്‍,ഇബ്രാഹിംകുട്ടി കല്ലാര്‍,ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി,കെ.എസ്.ഗോപകുമാര്‍,ഡോ. ആരിഫ്,ആര്‍.ലക്ഷമി,കെ.ബി.ശശികുമാര്‍,കമ്പറ നാരായണന്‍,എന്‍.എസ്.നുസൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡിസിസികളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും കെ.കരുണാകരന്റെയും നരസിംഹറാവുവിന്റെയും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു.തിരുവനന്തപുരം- അഡ്വ കെ പി ശ്രീകുമാര്‍, കൊല്ലം- അഡ്വ പഴകുളം മധു, പത്തനംതിട്ട- എംഎം നസീര്‍, ആലപ്പുഴ- മര്യാപുരം ശ്രീകുമാര്‍, കോട്ടയം- എം ജെ ജോബ്, ഇടുക്കി- അഡ്വ ജോസി സെബാസ്റ്റ്യന്‍, എറണാകുളം- എസ് അശോകന്‍, തൃശൂര്‍- എ എ ഷുക്കൂര്‍, പാലക്കാട്- അഡ്വ ബി എ അബ്ദുല്‍ മുത്തലിബ്, മലപ്പുറം- പി എ സലിം, കോഴിക്കോട്- പ്രഫ കെ എ തുളസി, വയനാട്- ആലിപ്പറ്റ ജമീല, കണ്ണൂര്‍- പി എം നിയാസ്, കാസര്‍ഗോഡ്-സോണി സെബാസ്റ്റ്യന്‍ എന്നിവര്‍ ഡിസിസികളില്‍ നടന്ന അനുസ്മരണം ഉദ്ഘാടനം ചെയ്തു.