ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം 2024; ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

Spread the love

പട്ടികയില്‍ അഞ്ചു പുസ്തകങ്ങള്‍.

കൊച്ചി: മൂന്നാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. അഞ്ചു പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്.

ചുരുക്കപ്പട്ടികയിൽ ഇടം നേടിയ പുസ്തകങ്ങൾ:

ആത്രേയകം – ആർ രാജശ്രീ
ഭീമച്ചൻ- എൻ എസ് മാധവൻ
മരണവംശം – പി വി ഷാജികുമാർ
രക്തവും സാക്ഷികളും – ആനന്ദ്
തപോമയിയുടെ അച്ഛൻ- ഇ സന്തോഷ് കുമാർ

ഓരോ വര്‍ഷവും മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും മികച്ച പുസ്തകത്തിനുള്ള അവാര്‍ഡാണ് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം.

കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2025 -ന്റെ വേദിയിൽ വെച്ച് ജനുവരി 24 ന് വൈകുന്നേരം അവാര്‍ഡ് പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം.

Anju V Nair

 

 

Author

Leave a Reply

Your email address will not be published. Required fields are marked *