കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് എച്ച്.ആർ ആൻഡ് ഓപ്പറേഷൻസ് ചീഫ് ജനറൽ മാനേജർ ആയിരുന്ന ആന്റോ ജോർജ് ടിയെ (56) ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സി.ഒ.ഒ) ആയി നിയമിച്ചു. ഡിസംബർ 22ന് നടന്ന ബോർഡ് മീറ്റിംഗിലായിരുന്നു തീരുമാനം.
ബാങ്കിന്റെ എല്ലാ മേഖലകളിലും മൂന്ന് പതിറ്റാണ്ടിലേറെ പരിചയ സമ്പത്തുള്ള ആന്റോ ജോർജ് ബാങ്കിംഗ് മേഖലയിലെ വിദഗ്ദ്ധനാണ്. രാജ്യത്തെ മെട്രോ ശാഖകളിലടക്കം ബ്രാഞ്ച് ഹെഡ്,
ചെന്നൈ, ഹൈദരാബാദ്, ഡൽഹി മേഖലകളുടെ റീജിയണൽ ഹെഡ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
ഇന്റേണൽ ഓഡിറ്റ് ആൻഡ് വിജിലൻസ്, ഫ്രോഡ് മാനേജ്മെന്റ്, കോർപ്പറേറ്റ്/റീട്ടെയിൽ/അഗ്രികൾച്ചർ ക്രെഡിറ്റ്, ബാങ്കിംഗ് ഓപ്പറേഷൻസ്, ഗവൺമെന്റ് ലൈസൻസ്, എച്ച്.ആർ ഓപ്പറേഷൻസ്, ബിസിനസ് ഡെവലപ്മെന്റ്, പ്രൊഡക്റ്റ് മാനേജ്മെന്റ്, ന്യൂ ബ്രാഞ്ച് സെറ്റപ്പുകൾ, ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ്, പീപ്പിൾ മാനേജ്മെന്റ് എന്നീ മേഖലകളിൽ വിദഗ്ദ്ധനാണ്.