ഗ്ലോബൽ ഹൈഡ്രജൻ ആൻഡ് റിന്യൂയബിൾ എനർജി സമ്മിറ്റ് 2025 മാർച്ചിൽ സംഘടിപ്പിക്കും

Spread the love

സംസ്ഥാന വൈദ്യുതി വകുപ്പും ഇലറ്റ്‌സ് ടെക്‌നോ മീഡിയയും സംയുക്തമായി ചേർന്ന് ഗ്ലോബൽ ഹൈഡ്രജൻ ആൻഡ് റിന്യൂയബിൾ എനർജി സമ്മിറ്റ് 2025 സംഘടിപ്പിക്കും. 2025 മാർച്ച് 12, 13 തീയതികളിൽ കൊച്ചി ഗ്രാന്റ് ഹയാത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കെ.എസ്.ഇ.ബി, കേരള എനർജി മേനേജ്‌മെന്റ് സെന്റർ എന്നിവയോടൊപ്പം അനർട്ടും സമ്മേളനത്തിന്റെ മുഖ്യപങ്കാളിയാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ‘പുനരുപയോഗ ഊർജ്ജവും ഗ്രീൻ ഹൈഡ്രജനും; ഭാവി സാധ്യതകൾ’ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തും.

കേന്ദ്ര വൈദ്യുതി വകുപ്പ് മന്ത്രി മനോഹർലാൽ ഖട്ടർ, സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, പെട്രോളിയം, പ്രകൃതി വാതകം വകുപ്പുകളുടെ കേന്ദ്ര സഹ മന്ത്രി സുരേഷ്‌ഗോപി എന്നിവരുടെ സാന്നിധ്യത്തിൽ സമ്മിറ്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. വൈദ്യുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, കെ.എസ്.ഇ.ബി ചെയർമാൻ ബിജു പ്രഭാകർ, അനർട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വേളൂരി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഗ്രീൻ ഹൈഡ്രജൻ രംഗത്തെ സാധ്യതകൾ, വെല്ലുവിളികൾ, പുത്തൻ ചുവടുവയ്പ്പുകൾ എന്നിവ ദ്വിദിന സമ്മേളനത്തിൽ ചർച്ചാ വിഷയങ്ങളാകും. പുനരുപയോഗ ഊർജ്ജ രംഗത്തെ വികസനങ്ങളും പുത്തൻമാറ്റങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഇ-ഗവൺമെന്റ് മാഗസീനിന്റെ പ്രത്യേക പതിപ്പ് സമ്മേളനത്തിൽ പ്രകാശനം ചെയ്യും. ഗവേഷകർ, വ്യവസായിക ഉപഭോക്താക്കൾ, ഊർജ്ജ വിദഗ്ദർ ഉൾപ്പെടെ 300 ൽപരം ഡെലിഗേറ്റുകൾ സമ്മേളനത്തിൽ പങ്കെടുക്കും.

 

Author

Leave a Reply

Your email address will not be published. Required fields are marked *