ബിഫാം (ലാറ്ററൽ എൻട്രി) അപേക്ഷകർക്ക് അവരുടെ പേര്, ഫോട്ടോ, ഒപ്പ് എന്നിവയ്ക്ക് പുറമേ നാഷണാലിറ്റി, നേറ്റിവിറ്റി, സംവരണാനുകൂല്യങ്ങൾ, ഫീസ് ഇളവുകൾ എന്നിവ തെളിയിക്കുന്നതിനായി അപ്‌ലോഡ് ചെയ്ത രേഖകൾ പരിശോധിക്കാവുന്നതാണ്. പേര്, ഫോട്ടോ, ഒപ്പ് എന്നിവയിൽ എന്തെങ്കിലും ന്യൂനതകൾ ഉണ്ടെങ്കിൽ ഡിസംബർ 19ലെ മുമ്പ് സാധുവായ രേഖകൾ/ശരിയായ ഫോട്ടോ/ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്ത് അവ പരിഹരിക്കണം. (ഡിസംബർ 19 ലെ വിജ്ഞാപനം കാണുക). അപ്‌ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകളിൽ എന്തെങ്കിലും അപാകതകൾ ഉള്ളവർ ഡിസംബർ 31ന് 5 മണിക്ക് മുൻപായി സാധുവായ രേഖകൾ അപ്‌ലോഡ് ചെയ്ത് അപാകതകൾ പരിഹരിക്കണം. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in വെബ്സൈറ്റിലെ വിജ്ഞാപനങ്ങൾ കാണുക. ഹെൽപ് ലൈൻ നമ്പർ : 0471-2525300.