ഫ്രിസ്‌ക്കോ ഹിൽസ് മലയാളി കൂട്ടായ്മയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷം : മാർട്ടിൻ വിലങ്ങോലിൽ

Spread the love

ഡാളസ് : ഫ്രിസ്‌ക്കോ ഹിൽസ് മലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 07 ശനിയാഴ്ച വൈകിട്ടു 6 മണി മുതൽ കാരൾട്ടൻ സെന്റ് മേരിസ് മലങ്കര ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ്‌ ചർച്ച് ഹാളിൽ വച്ചു നടത്തപ്പെട്ടു.

കരോൾ ഗാനങ്ങൾ, കുട്ടികളുടെ ഡാൻസ്, തുടങ്ങി വിവിധ കലാവിരുന്നുകൾ ആഘോഷങ്ങൾക്ക് ചാരുതയേകി. ഫ്രിസ്‌ക്കോ ഹിൽസ് മലയാളി കൂട്ടായ്മയുടെ ഒത്തൊരുമയും പങ്കാളിത്തവും പരിപാടിയെ വൻ വിജയമാക്കി.
ക്രിസ്തുമസ് ആഘോഷയങ്ങൾക്കൊപ്പം പുതുവത്സരത്തിൻറെ പ്രതീക്ഷകളും ഏവരും പങ്കുവെച്ചു.

ക്രിസ്തുമസ് കേക്ക് മുറിച്ചും ന്യൂ ഇയർ ഡിന്നർ തയ്യാറാക്കിയും സംഘാടകർ പരിപാടികൾ ആസ്വാദ്യകരമാക്കി. ജോട്ടി ജോസഫ്, റ്റിജു ഏബ്രഹാം, മില്ലി മാത്യൂസ്, ജോസ് പോൾ പ്രകാശ് എന്നിവരാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.

Author

Leave a Reply

Your email address will not be published. Required fields are marked *