എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ എംഎം ഹസന്‍ അനുശോചിച്ചു

Spread the love

അതുല്യ പ്രതിഭയും മലയാള സാഹിത്യ തറവാട്ടിലെ കാരണവരുമായ എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അനുശോചിച്ചു.

അക്ഷരക്കൂട്ടുകള്‍ കൊണ്ട് മലയാള സാഹിത്യത്തില്‍ ഇതിഹാസം തീര്‍ത്ത പ്രതിഭയായിരുന്നു എംടി. നാട്ടിന്‍ പുറത്തിന്റെ നിഷ്‌കളങ്കമായ സൗന്ദര്യമാണ് എംടി കഥകളുടെ പ്രത്യേകത.തലമുറകളെ ആനന്ദിപ്പിച്ച അതുല്യ സൃഷ്ടികളായിരുന്നു അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും ജന്മം കൊണ്ടത്. ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ അകക്കണ്ണിലൂടെ ഒപ്പിയെടുത്ത അതുല്യ സൃഷ്ടികളായിരുന്നു അദ്ദേഹത്തിന്റെത്. മനുഷ്യ ജീവിതത്തിലെ അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും പൊളുന്ന വേദനകളും സ്വാംശീകരിച്ച് ആവിഷ്‌കരിച്ച അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എക്കാലവും വായനക്കാരന്റെ ഉള്ളുലയക്കുന്നവയാണ്. നിളയുടെ കഥാകാരന്‍ കൂടിയായ എംടി വാസുദേവന്റെ നിര്യാണം മലയാള സാഹിത്യ ലോകത്തിനും സാംസ്‌കാരിക രംഗത്തിനും കനത്ത നഷ്ടമാണെന്നും എംഎം ഹസന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *