ഡോ മൻമോഹൻ സിംഗിന്റെ വിയോഗത്തിലൂടെ ഇന്ത്യയുടെ സാമ്പത്തിക രാഷ്ട്രീയ ചരിത്രത്തിലെ ഒരു യുഗമാണ് അവസാനിച്ചത്.
സമാനതകളില്ലാത്ത കാഴ്ചപ്പാടുകളുടെയും സമഗ്രതയുടെയും നേതാവായിരുന്നു അദ്ദേഹം.
സമഗ്രമായ കാഴ്ചപ്പാടോടെ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായി അദ്ദേഹം തന്റെ ജീവിതം തന്നെ സമർപ്പിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണം ആഗോള വിപണികൾ കൂടുതൽ മെച്ചപ്പെടുകയും
വ്യവസായങ്ങളെ ശാക്തീകരിക്കുകയും ചെയ്തു. സുസ്ഥിര വികസനത്തിലൂടെ ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്നുയർത്തി.
സങ്കീർണ്ണമായ വെല്ലുവിളികളെ ദൃഢനിശ്ചയത്തോടെ അദ്ദേഹം നേരിട്ടു. എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളുടെയും ഉയർച്ചയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
അദ്ദേഹത്തിന്റെ വിനയവും വിവേകവും മാനവികതയോടുള്ള പ്രതിബദ്ധയും ഒരിക്കലും മറക്കാനാവില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു,
Asha Mahadevan