കൊച്ചി: റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കായി ഡിഎച്ച്എല്‍ എക്‌സ്പ്രസ് പ്രത്യേക ഉത്സവ അവധിക്കാല ഓഫറുകളും കിഴിവുകളും പ്രഖ്യാപിച്ചു. 3 കിലോ മുതല്‍ 25 കിലോ വരെയുള്ള ഗിഫ്റ്റ് ഷിപ്പ്മെന്റുകള്‍ ആഗോളതലത്തില്‍ അയക്കാന്‍ 2025 ജനുവരി 15 വരെ ഈ ആനുകൂല്യം ലഭ്യമാണ്. ഫെസ്റ്റിവല്‍50 എന്ന പ്രമോ കോഡ് ഉപയോഗിച്ചാല്‍ അന്താരാഷ്ട്ര ഷിപ്പ്‌മെന്റുകള്‍ക്ക് 50 ശതമാനവും ആഭ്യന്തര ഷിപ്പ്‌മെന്റുകള്‍ക്ക് 40 ശതമാനവും ഡിസ്‌കൗണ്ട് ലഭിക്കും. ഡിഎച്ച്എല്ലിന്റെ 250-ലധികം റീട്ടെയില്‍ സര്‍വീസ് പോയിന്റുകളിലും ഔദ്യോഗിക വെബ്സൈറ്റിലും ഓഫര്‍ ലഭ്യമാണ്.
Akshay