അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക ദിനാഘോഷം അടക്കം പാർട്ടി ആഹ്വാനം ചെയ്തിട്ടുള്ള ഏഴ് ദിവസത്തെ എല്ലാ പരിപാടികളും പ്രക്ഷോഭങ്ങളും റദ്ദാക്കിയതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി അറിയിച്ചു.
ഏഴു ദിവസത്തെ ദുഃഖാചരണത്തിനു ശേഷം ജനുവരി 3 മുതൽ പാർട്ടിയുടെ ഔദ്യോഗിക പരിപാടികൾ പുനരാരംഭിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു അറിയിച്ചു.