ക്രൈസ്തവ സാഹിത്യ അക്കാദമി വാർഷിക സമ്മേളനവും അവാർഡ് വിതരണവും ജനു.15 ന് : സാം കൊണ്ടാഴി (മീഡിയ കൺവീനർ )

Spread the love

കോട്ടയം: ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 37 മത് വാർഷിക സമ്മേളനവും അവാർഡ് വിതരണവും ജനു.15 ന് ബുധനാഴ്ചവൈകിട്ട് 4.30 ന് പത്തനംതിട്ട ഗവൺമെൻറ് ആശുപത്രിയ്ക്ക് സമീപമുള്ള സുവിശേഷാലയത്തിൽ നടക്കും. അക്കാദമി പ്രസിഡൻ്റ് ടോണി ഡി. ചെവ്വൂക്കാരൻ അദ്ധ്യക്ഷത വഹിക്കും.

മുൻ കേരള അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ് ഐഎഎസ് ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജോർജ് കോശി മൈലപ്ര മുഖ്യപ്രഭാഷണം നടത്തും. സമഗ്രസംഭാവനയ്ക്കുള്ള അക്കാദമിയുടെ വില്യംകേറി അവാർഡ് കെ.എ. ഫിലിപ്പ് മൈലപ്രയ്ക്കും മഹാകവി കെ.വി. സൈമൺ സാഹിത്യ അവാർഡ് പാസ്റ്റർ മനു ഫിലിപ്പിനും മിഷനറി വി. നാഗൽ കീർത്തന അവാർഡ് പാസ്റ്റർ മത്തായി സാംകുട്ടിയ്ക്കും നല്കും. ഇവാ. ജെ.സി ദേവ് ആമുഖ പ്രഭാഷണം നടത്തും.

ഭാരതത്തിന്റെ സമഗ്രവികസനത്തിനു മിഷനറിമാരുടെ പങ്കിനെക്കുറിച്ച് വൈസ് പ്രസിഡണ്ട് പാസ്റ്റർ ബാബു ജോർജ് പത്തനാപുരവും അക്കാദമിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സെകട്ടറി സജി മത്തായി കാതേട്ടും സംസാരിക്കും.

അവാർഡ് ജേതാക്കളെ ലിജോ വർഗീസ് പാലമറ്റം, സാം കൊണ്ടാഴി എന്നിവർ പരിചയപ്പെടുത്തും. എം.വി. ബാബു കല്ലിശ്ശേരി , ഷാജി മാറാനാഥ എന്നിവർ സമ്മേളനത്തിനു നേതൃത്വം നല്കും.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *