കേരള സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന് മുന്നോടിയായി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സംഘടിപ്പിക്കുന്ന പ്രീ-കോൺക്ലേവ് ജനുവരി 10ന് കാലടി മുഖ്യക്യാമ്പസിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാർ ഹാളിൽ രാവിലെ 10ന് ആരംഭിക്കുന്ന സിമ്പോസിയവും എക്സിബിഷനും വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. ‘ഉന്നതവിദ്യാഭ്യാസവും വിജ്ഞാനസമൂഹവും : ഭാഷ-മാനവിക-സോഷ്യൽ സയൻസ് മേഖലകളിലെ പ്രത്യാഘാതങ്ങൾ’ എന്നതാണ് സിമ്പോസിയത്തിന്റെ വിഷയം. ഡോ. യമുന കെ., സിമ്പോസിയത്തിൽ അധ്യക്ഷയായിരിക്കും. ഡോ. എ.കെ. രാമകൃഷ്ണൻ, ഡോ. സുനിൽ പി. ഇളയിടം, ഡോ. കവിത ബാലകൃഷ്ണൻ, അനശ്വർ കൃഷ്ണദേവ് എന്നിവർ പ്രസംഗിക്കും.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസർ
ഫോണ്‍ നം. 9447123075
—