ഏകാഭിനയത്തിൽ മൂന്നാംതവണയും മുന്നിലെത്തി വൈഗ

Spread the love

ഏകാഭിനയത്തിൽ തുടർച്ചയായ മൂന്നാം തവണയും എ ഗ്രേഡുമായി വൈഗ. വയനാട് പിണങ്ങോട് ഡബ്ല്യു. ഒ.എച്ച്.എസ്.എസ് സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർഥിയാണ് ഹാട്രിക് നേട്ടത്തിനുടമയായ വൈഗ.
കഴിഞ്ഞ രണ്ടു തവണ ഹൈസ്കൂൾ വിഭാഗത്തിലും ഇത്തവണ ഹയർ സെക്കൻഡറി വിഭാഗത്തിലുമായാണ് വൈഗ നേട്ടം കൈവരിച്ചത്.
ജാതിയുടെയും നിറത്തിന്റെയും പേരിലുള്ള മാറ്റിനിർത്തലുകളുടെ പശ്ചാത്തലത്തിൽ കറുപ്പ് എന്ന ഏകാഭിനയവുമായെത്തിയാണ് വൈഗയുടെ നേട്ടം. മുപ്പത് വർഷമായി നാടക രംഗത്തും ചിത്രകലയിലും സജീവസാന്നിദ്ധ്യമായ സത്യൻ മുദ്രയാണ് വൈഗയുടെ ഗുരു. അടുത്ത വർഷവും സമകാലീന പ്രസക്തമായ മറ്റൊരു വിഷയവുമായി സംസ്ഥാന സ്കൂൾ കലോത്സവ മത്സരത്തിലെത്തുമെന്ന്
വൈഗ പറയുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *