ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പബ്ലിക്കേഷൻ വിഭാഗം പ്രസിദ്ധീകരിക്കുന്ന പ്രഭാവർമ്മയുടെ ‘കനൽചിലമ്പ്’ എന്ന കവിതാസമാഹാരത്തിന്റെ ഡോ. എൻ വി പി ഉണിത്തിരി സംസ്കൃത പരിഭാഷ നിർവ്വഹിച്ച “അംഗാരനൂപുരം” എന്ന കൃതിയുടെ പ്രകാശനം കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. ശ്രീനിവാസ റാവു നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിർവ്വഹിച്ചു. മുൻ പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി ആദ്യപ്രതി ഏറ്റുവാങ്ങി. വൈസ് ചാൻസലർ ഡോ. കെ. കെ. ഗീതാകുമാരി, സിൻഡിക്കേറ്റ് അംഗം ആർ. അജയൻ, രജിസ്ട്രാർ ഡോ. മോത്തി ജോർജ്, പ്രൊഫ. വി. ആർ. മുരളീധരൻ, ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ എന്നിവർ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പബ്ലിക്കേഷൻ വിഭാഗം പ്രസിദ്ധീകരിക്കുന്ന പ്രഭാവർമ്മയുടെ ‘കനൽചിലമ്പ്’ എന്ന കവിതാസമാഹാരത്തിന്റെ ഡോ. എൻ വി പി ഉണിത്തിരി സംസ്കൃത പരിഭാഷ നിർവ്വഹിച്ച “അംഗാരനൂപുരം” എന്ന കൃതിയുടെ പ്രകാശനം നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. ശ്രീനിവാസ റാവു, മുൻ പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മിക്ക് ആദ്യപ്രതി നൽകി നിർവ്വഹിക്കുന്നു. വൈസ് ചാൻസലർ ഡോ. കെ. കെ. ഗീതാകുമാരി, സിൻഡിക്കേറ്റ് അംഗം ആർ. അജയൻ, രജിസ്ട്രാർ ഡോ. മോത്തി ജോർജ്, പ്രൊഫ. വി. ആർ. മുരളീധരൻ, ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ എന്നിവർ സമീപം.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസർ
ഫോണ്‍ നം. 9447123075