പിസിനാക്ക് പ്രയർലൈൻ ഉദ്ഘാടനവും ലോഗോ പ്രകാശനവും ജനുവരി 19 ന്

Spread the love

ചിക്കാഗോ: നാല്പതാമത് പെന്തക്കോസ്റ്റൽ കോൺഫ്രൻസ് ഓഫ് നോർത്ത് അമേരിക്കയുടെ ഒന്നരവർഷം നീണ്ടുനിൽക്കുന്ന ആഗോള വ്യാപകമായ ഓൺലൈൻ പ്രാർത്ഥനയ്ക്ക് ജനുവരി 19ന് സെലിബ്രേഷൻ ചർച്ചിൽ വച്ച് ആരംഭം കുറിക്കും. വൈകിട്ട് അഞ്ചരമണിക്ക് ആരംഭിക്കുന്ന സമ്മേളനം നാഷണൽ കൺവീനർ ജോർജ് കെ സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾ സൂം പ്ലാറ്റ്ഫോമിലൂടെ പ്രാർത്ഥനയിൽ പങ്കുചേരും. നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ പി വി മാമൻ ലോക്കൽ പ്രയർ കമ്മിറ്റിയോട് ചേർന്ന് തുടർ പദ്ധതികൾ ആവിഷ്കരിക്കും. 2026ൽ ചിക്കാഗോയിൽ വച്ച് നടക്കുന്ന നാല്പതാമത് പിസിനാക് കോൺഫറൻസിന്റെ ലോഗോയുടെ ഔദ്യോഗിക പ്രകാശനവും വെബ്സൈറ്റിന്റെ ഉദ്ഘാടനവും കൺവീനർ നിർവഹിക്കും.
ഇതോടനുബന്ധിച്ച് കേരള ക്രൈസ്തവ സാഹിത്യ അക്കാദമി പ്രഖ്യാപിച്ച വി നാഗൽ കീർത്തന അവാർഡിന് അർഹനായ പാസ്റ്റർ സാംകുട്ടി മത്തായി ക്കുള്ള അവാർഡ് വിതരണവും ചിക്കാഗോയിലെ സീനിയർ മിനിസ്റ്റേഴ്സ് ആയ പാസ്റ്റർ ജോസഫ് കെ ജോസഫ് പാസ്റ്റർ പി സി മാമ്മൻ, പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ, പാസ്റ്റർ പി വി കുരുവിള എന്നിവരെ ആദരിക്കുന്നതിനുള്ള ചടങ്ങും ഉണ്ടായിരിക്കും. പ്രശസ്ത ക്രൈസ്തവ സാഹിത്യകാരൻ റവ ജോർജ് മാത്യു പുതുപ്പള്ളി അച്ഛൻ മുഖ്യ അതിഥി ആയിരിക്കും.

വാർത്ത : കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയ കോർഡിനേറ്റർ.

 

Author

Leave a Reply

Your email address will not be published. Required fields are marked *