അന്താരാഷ്ട്ര തലത്തിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ പ്രസക്തി വർദ്ധിച്ചുഃ പ്രൊഫ. കെ. കെ. ഗീതാകുമാരി

Spread the love

അന്താരാഷ്ട്ര തലത്തിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ പ്രസക്തി വർദ്ധിച്ചതായി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി പറഞ്ഞു. കേരള സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന് മുന്നോടിയായി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിച്ച പ്രീ-കോൺക്ലേവ് ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സംസ്ഥാനത്തെ സർവ്വകലാശാലകളുടെ നേട്ടങ്ങളും അതുല്യമായ പ്രത്യേകതകളും പ്രദർശിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസ കോൺക്ലേവിലൂടെ കൂടുതൽ സാധ്യതകൾ അന്താരാഷ്ട്ര തലത്തിൽ സർവ്വകലാശാലകൾക്ക് ലഭിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംസ്കൃത സർവ്വകലാശാലയ്ക്ക് ഒട്ടേറെ മുന്നേറ്റങ്ങൾ നടത്തുവാൻ ഈ ക്ലോൺക്ലേവിലൂടെ സാധിക്കും, പ്രൊഫ. കെ. കെ. ഗീതാകുമാരി പറഞ്ഞു.

പ്രീ കോൺക്ലേവിനോടനുബന്ധിച്ച് നടത്തിയ സിമ്പോസിയത്തിൽ ഡോ. കെ. യമുന അധ്യക്ഷയായിരുന്നു. “ഉന്നതവിദ്യാഭ്യാസവും വിജ്ഞാന സമൂഹവും : ഭാഷ-മാനവിക-സാമൂഹ്യശാസ്ത്ര വിവക്ഷകൾ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സിമ്പോസിയത്തിൽ ഡോ. എ. കെ. രാമകൃഷ്ണൻ, ഡോ. സുനിൽ പി. ഇളയിടം, ഡോ. കവിത ബാലകൃഷ്ണൻ, അൻവർ അലി എൻ. എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ. എം. സത്യൻ, ഡോ. ബിജു വിൻസന്റ്, അഹമ്മദ് കസ്ട്രോ എന്നിവർ പ്രസംഗിച്ചു. പ്രീ-കോൺക്ലേവിനോടനുബന്ധിച്ച് സംഘടിപ്പിച്ച എക്സിബിഷൻ സിൻഡിക്കേറ്റ് അംഗം ഡോ. ടി. മിനി ഉദ്ഘാടനം ചെയ്തു.

ഫോട്ടോ ഒന്ന്ഃ കേരള സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന് മുന്നോടിയായി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിച്ച പ്രീ-കോൺക്ലേവിനോടനുബന്ധിച്ച് സംഘടിപ്പിച്ച സിമ്പോസിയത്തിൽ ഡോ. എ. കെ. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തുന്നു. ഡോ. കെ. യമുന, ഡോ. സുനിൽ പി. ഇളയിടം, ഡോ. കവിത ബാലകൃഷ്ണൻ, അൻവർ അലി എൻ. എന്നിവർ സമീപം.

ഫോട്ടോ രണ്ട്ഃ കേരള സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന് മുന്നോടിയായി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കാലടി മുഖ്യക്യാമ്പസിൽ പ്രീ-കോൺക്ലേവിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ എക്സിബിഷൻ സിൻഡിക്കേറ്റ് അംഗം ഡോ. ടി. മിനി ഉദ്ഘാടനം ചെയ്യുന്നു. സിൻഡിക്കേറ്റ് അംഗം ഡോ. എം. സത്യൻ, ഡോ. പി. എച്ച്. ഇബ്രാഹിംകുട്ടി എന്നിവർ സമീപം.

2) സംസ്കൃത സർവ്വകലാശാലയിൽ പൂർവ്വ വിദ്യാർത്ഥി സംഗമം 11ന്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മനഃശാസ്ത്ര വിഭാഗം സംഘടിപ്പിക്കുന്ന പൂർവ്വവിദ്യാർത്ഥി സംഗമം (ഒരു വട്ടം കൂടി) ജനുവരി 11ന് രാവിലെ 10 ന് കാലടി മുഖ്യക്യാമ്പസിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. കാസറഗോഡ് പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ആ‍ർട്സ് ആൻഡ് സയൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഫ‍ർസീന എം. മുഖ്യപ്രഭാഷണം നിർവ്വഹിക്കും.

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസർ

ഫോണ്‍ നം. 9447123075

 

Author

Leave a Reply

Your email address will not be published. Required fields are marked *