സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആലുവ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിച്ചു.
അന്‍വര്‍ സാദത്ത് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1 കോടി 70 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണു പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ആധുനിക നിലവാരത്തില്‍ രണ്ടുനിലകളിലായി 5745 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂമും രണ്ടു ടോയ്‌ലറ്റ് ബ്ലോക്കും മൂന്നു ലാബുകളും ഒരു സ്റ്റോര്‍ റൂമും എന്നിവ ഉള്‍പ്പെടെയാണു കെട്ടിടം ഒരുക്കിയിരിക്കുന്നത്.
അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ഒ. ജോണ്‍ മുഖ്യാതിഥിയായി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മിനി ബൈജു,ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. പി. സൈമണ്‍,ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലിസ ജോണ്‍സണ്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീലതരാധാകൃഷ്ണന്‍, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. വി. എ. അരുണ്‍ കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. കെ. ജയ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.