അബ്ദുള്‍ ഹക്കീമിന് സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷന്‍

Spread the love

ചേര്‍പ്പ് : കേള്‍വി പ്രശ്‌നങ്ങളുമായി ദുരിതമനുഭവിച്ച ചേര്‍പ്പ് സ്വദേശി അബ്ദുള്‍ ഹക്കീമിന് ഹിയറിംഗ് എയ്ഡ് നല്‍കി മണപ്പുറം ഫൗണ്ടേഷന്റെ സഹായം. സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 84000 രൂപ വിലവരുന്ന ഹിയറിംഗ് എയ്ഡാണ് ഹക്കീമിന് നല്‍കിയത്. മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി.പി നന്ദകുമാര്‍ മുഖ്യാതിഥിയായ പരിപാടിയില്‍ ഡീന്‍ കുര്യാക്കോസ് എംപി പദ്ധതി കൈമാറി.

തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ്, ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ്, ഐഎംഎ പ്രസിഡന്റ് ഡോ.ജോസഫ് ജോര്‍ജ്ജ്, വൈസ് പ്രസിഡന്റ് ഡോ. പവന്‍ മധുസൂദനന്‍, 19-ാം വാര്‍ഡ് മെമ്പര്‍ ഫെനി എബിന്‍ വെള്ളാനിക്കാരന്‍, ഇരിങ്ങാലക്കുട മേഖല കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, പാമ്പാടി ഗവ.എച്ച് എസ്.എസ് അധ്യാപകന്‍ പിപി മധുസൂദനന്‍, മാ കെയര്‍ ഡയഗ്നോസ്റ്റിക്‌സ് & ജെറിയാട്രിക് വെല്‍നസ് ക്ലിനിക്ക് ബിസിനസ് ഹെഡ് ജെറോം ഐ, മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ്ജ് ഡി ദാസ്, സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷന്‍: സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചേര്‍പ്പ് സ്വദേശി അബ്ദുള്‍ ഹക്കീമിന് മണപ്പുറം ഫൗണ്ടേഷന്‍ നല്‍കുന്ന ഹിയറിംഗ് എയ്ഡ് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് കൈമാറുന്നു. തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ്, മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി.പി നന്ദകുമാര്‍, സിഇഒ ജോര്‍ജ്ജ് ഡി ദാസ് തുടങ്ങിയവര്‍ സമീപം.

Divya Raj.K

Author

Leave a Reply

Your email address will not be published. Required fields are marked *