വന നിയമഭേദഗതി സര്‍ക്കാര്‍ ഉപേക്ഷിച്ചത് യുഡിഎഫ് മലയോര സമര പ്രചരണയാത്ര പ്രഖ്യാപിച്ചതിനാല്‍ : എംഎം ഹസന്‍

Spread the love

യുഡിഎഫ് മലയോര സമര പ്രചരണയാത്ര പ്രഖ്യാപിച്ചതിനാലാണ് വന നിയമഭേദഗതി ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നിര്‍ബന്ധിതരായതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.

മലയോര പ്രദേശവാസികളും കര്‍ഷകരും യുഡിഎഫും നിരന്തരം ആവശ്യപ്പെട്ടിട്ടും ഈ വനഭേദഗതി നിയമത്തില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
വന്യമൃഗങ്ങളുടെ അക്രമത്തില്‍നിന്ന് മലയോര കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരണമടയുന്നവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരതുക വര്‍ധിപ്പിക്കുക,കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജനുവരി 27 മുതല്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന മലയോര സമര പ്രചരണയാത്രയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മലയോര ജനതയുടെ പ്രതിഷേധം ശക്തമായി രേഖപ്പെടുത്തുമെന്നും എംഎം ഹസന്‍ പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *