ഡിജിറ്റൽ സർവെ : അസം സർവെ വിഭാഗം ഉദ്യോഗസ്ഥർ ചർച്ച നടത്തി

Spread the love

കേരളത്തിൽ നടപ്പാക്കി വരുന്ന രാജ്യത്തെ ആദ്യത്തെ സമഗ്ര ഡിജിറ്റൽ ഭൂവിവര സംവിധാനമായ എന്റെ ഭൂമി സംയോജിത പോർട്ടൽ സംവിധാനത്തെക്കുറിച്ച് പഠിക്കുന്നതിന് അസമിലെ നാഷണൽ ഇൻഫർമാറ്റിക് സെന്ററും സർവ്വേ വിഭാഗം ഉദ്യോഗസ്ഥരും സംസ്ഥാന സർവ്വേ ഭൂരേഖാ വകുപ്പ് ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കേരളത്തിൽ നടപ്പാക്കുന്ന എന്റെ ഭൂമി പോർട്ടൽ മാതൃകയിൽ പദ്ധതി അസമിൽ നടപ്പാക്കുന്നതിന് പ്രയോജനകരമായ അറിവുകളെയും സാങ്കേതിക വിദ്യകളെക്കുറിച്ചും സംഘം സർവ്വേ ഭൂരേഖാ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു.

കേരളത്തിന്റെ ഡിജിറ്റൽ സർവ്വേ സംവിധാനം, എന്റെ ഭൂമി ‌സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് ഉയർന്ന സാങ്കേതിക മികവ് പുലർത്തുന്നതാണെന്ന് സംഘാംഗങ്ങൾ വിശേഷിപ്പിച്ചു. കേരളത്തിന്റെ ഡിജിറ്റൽ സർവ്വേ പദ്ധതി രാജ്യത്തിനു തന്നെ മാതൃകയാണെന്ന് അവർ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിന്റെ ഡിജിറ്റൽ സർവ്വേ പദ്ധതി മികച്ച മാതൃകകളെപ്പറ്റി കൂടുതൽ മനസ്സിലാക്കുന്നതിനും അത് തങ്ങളുടെ സംസ്ഥാനത്ത് പ്രാവർത്തികമാക്കുന്നതിനും താൽപര്യം അറിയിച്ച് ഇതിനോടകം ആന്ധ്രപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട് പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. സംസ്ഥാന സർവ്വേ ഭൂരേഖ വകുപ്പുമായുള്ള സഹകരണത്തിന്റെ ഭാഗമായി പുതുച്ചേരി സർവ്വേ വിഭാഗത്തിലെ 30 അംഗ ഉദ്യോഗസംഘം ജനുവരി 23 മുതൽ ഒരുമാസത്തേക്ക് കേരളത്തിന്റെ ഡിജിറ്റൽ സർവ്വേ മാതൃക പഠിക്കുന്നതിനായി സംസ്ഥാനത്ത് ഉണ്ടാകുമെന്ന് സംസ്ഥാന സർവ്വേ ഡയറക്ടർ സിറാം സാംബശിവ റാവു അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *