സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ പി.ജി.ദിലീപ് കുമാറിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി സസ്‌പെന്റ് ചെയ്തതായി സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.നേതൃത്വത്തിന്റെ അറിവും സമ്മതവുമില്ലാതെ കെപിസിസിയുടെ പോഷക സംഘടനയായ ഭാരതീയ ദളിത് കോണ്‍ഗ്രസിന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ നല്‍കുകയും ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന പേരില്‍ മാധ്യമ അറിയിപ്പുകള്‍ നല്‍കുകയും ചെയ്ത് കടുത്ത സംഘടനാ വിരുദ്ധ പ്രവര്‍ത്തനമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി.