കേരള സർക്കാർ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ ഐ.എച്ച്.ആർ.ഡി സംഘടിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ രണ്ടാമത്തെ ഇന്റർനാഷണൽ കോൺക്ലേവിന്റെ പ്രൊസീഡിംഗ്സ് കേരള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.ആർട്ടിഫിഷൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പഠനങ്ങളും പ്രബന്ധങ്ങളുമാണ് പ്രൊസീഡിംഗ്സിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ജനറേറ്റീവ് എ.ഐ യും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലെ മറ്റ് മുന്നേറ്റങ്ങളും മനുഷ്യജീവിതത്തിൻ്റെ വിവിധ മേഖലകളിൽ വലിയ മാറ്റങ്ങളാണുണ്ടാക്കുന്നത്.വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെലുത്തുന്ന സ്വാധീനവും വെല്ലുവിളികളും ചർച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത മുൻനിർത്തിയാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ:അരുൺകുമാറും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.