അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ അവതരിപ്പിച്ച പ്രബന്ധങ്ങളേയും ചർച്ചകളേയും കോർത്തിണക്കി കായിക വകുപ്പ് തയ്യാറാക്കിയ പുസ്തകം മന്ത്രി വി അബ്ദുറഹിമാൻ പ്രകാശനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ജോപോൾ അഞ്ചേരി പുസ്തകം ഏറ്റുവാങ്ങി. മുപ്പത്തിയെട്ടാമത് നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്ന വാട്ടർ പോളോ താരങ്ങളായ കൃപക്കും അപ്പു എൻ എസിനും ചടങ്ങിൽ മന്ത്രി ജേഴ്സികൾ വിതരണം ചെയ്തു.
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി അദ്ധ്യക്ഷനായ പരിപാടിയിൽ അഡ്വ പി വി ശ്രീനിജൻ എം എൽ എ, കായിക യുവജന കാര്യാലയം ഡയറക്ടർ വിഷ്ണുരാജ് പി, അഡിഷണൽ ഡയറക്ടർ സന്തോഷ് ആർ, എൽ എൻ സി പി ഇ പ്രിൻസിപ്പൽ ജി കിഷോർ, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം ആർ രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.