സഹസ്രാബ്ദങ്ങളിലൂടെ നമ്മുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും നിലനിൽക്കുന്ന ഒന്നാണ് ജനാധിപത്യമെന്നും എന്തു വിലനൽകിയും ജനാധിപത്യ തത്വങ്ങളെ ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അറിയിച്ചു.
സ്വാതന്ത്യ്രത്തിന്റെ ശതാബ്ദി വർഷത്തോടെ വികസിതഭാരതം എന്ന മഹത്തായ സ്വപ്നം സാക്ഷാത്കരിക്കാൻ എല്ലാവരുടേയും അക്ഷീണപ്രവർത്തനം ഉണ്ടാകണമെന്നും അദ്ദേഹം സന്ദേശത്തിൽ ആഹ്വാനം ചെയ്തു.