ഏലിയാമ്മ ഇടിക്കുളക്ക് ഐ പി സി എന്‍ റ്റി ആതുരശുശ്രൂഷാ രംഗത്തെ മികച്ച സേവനത്തിനുള്ള അവാര്‍ഡ് : ലാലി ജോസഫ്

Spread the love

ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സാസ് 2024 ല്‍ വിവിധ മേഖലകളില്‍ നിന്ന് മികച്ച സേവനം കാഴ്ച വച്ചവരെ കണ്ടെത്തുന്നതിനു വേണ്ടി നാമനിര്‍ദ്ദേശം ക്ഷണിച്ചിരുന്നു. അതില്‍ ഒരു മേഖലയായ ആതൂരസേവന രംഗത്ത് നിന്ന് അവാര്‍ഡിന് തിരഞ്ഞെടുത്ത വ്യക്തിയാണ് കൂട്ടുകാരുടെ ഇടയില്‍ ആലി എന്ന് സ്നേഹ പേരിട്ട് വിളിക്കുന്ന ശ്രീമതി ഏലിയാമ്മ ഇടിക്കുള.
ആലിയെ കുറിച്ച് പറയുവാന്‍ ഒരുപാട് ഉണ്ട് ഇന്ത്യന്‍ അമേരിക്കന്‍ നഴ്സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസില്‍ നിന്ന് 2024 മെയ് ല്‍ ലൈഫ് ടൈം നേട്ടം അവാര്‍ഡ് കരസ്ഥമാക്കി. 1973 ല്‍ ഇന്ത്യയില്‍ ഹരിയാന ജില്ലയിലെ അംബാലായില്‍ സ്ഥിതി ചെയ്യുന്ന ഫിലാഡല്‍ഫിയ മിഷന്‍ ഹോസ്പിറ്റലില്‍ നിന്ന് നഴ്സ് ആയി ബിരുദം നേടിയതിനു ശേഷം അതിന്‍റെ അടുത്ത വര്‍ഷം ന്യൂഡല്‍ഹിയിലെ പ്രശസ്തമായ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് സയന്‍സില്‍ കാര്‍ഡിയാക്ക് നഴ്സായി ജോലി ചെയ്യുവാനുള്ള ഭാഗ്യം ലഭിച്ചു. നമ്മുടെ ഹ്യദയത്തില്‍ ഉണ്ടാകുന്ന വികാരമാണ് അനുകമ്പ, സഹാനുഭൂതി, കരുണ, ആ മനുഷ്യ ഹ്യദയത്തെ തൊട്ടു കൊണ്ടുള്ള ഒരു യാത്രയായിരുന്നു ഏലിയാമ്മ എന്ന മാലഖയുടെ തുടക്കം തന്നെയെന്ന് നിസംശയം പറയുവാന്‍ കഴിയും.
1975 ല്‍ അമ്മായി ആയ ശ്രീമതി അന്നമ്മ ജോസഫിന്‍റെ കരുതലും സ്നേഹവും അവരെ കുട്ടനാട്ടിലെ ചേന്ദംകരിയില്‍ നിന്ന് ഒരുപാട് ജോലി സാധ്യതയുള്ള

അമേരിക്കയില്‍ എത്തിച്ചു. രണ്ട് വര്‍ഷക്കാലം ഡാളസിലെ ബ്രൂക്ക്ഹാവന്‍ ഹോസ്പിറ്റലില്‍ ആയിരുന്നു. അവിടേയും കൈയ്യ് വച്ച മേഖല കൊറോണറി കെയര്‍ യൂണിറ്റിലായിരുന്നു. രണ്ടു വര്‍ഷത്തെ അവിടുത്തെ എക്സ്പീരിയന്‍സിനു ശേഷം ഡാളസ് മെഡിക്കല്‍ സിറ്റി ഹോസ്പ്പിറ്റലില്‍ ടെലിമെട്രി വകുപ്പില്‍ ജോലിക്ക് പ്രവേശിക്കുകയും അവിടെ 15 വര്‍ഷം മനേജര്‍ ആയി ജോലി ചെയ്യുവാനുള്ള ഭാഗ്യം ലഭിച്ചു.അതിനു ശേഷം ക്ളിനിക്കല്‍ പ്രിസെപ്റ്റര്‍, എമര്‍ജന്‍സി യൂണിറ്റ്, ഐ,സി,യു, ഡേ സര്‍ജറി, ഇന്‍ഫ്യൂഷന്‍ നഴ്സ്, ടെലി ഹെല്‍ത്ത് ഈ മേഖലകളില്‍ എല്ലാം തന്നെ തന്‍റെ വെദഗ്ദ്യം പ്രകടിപ്പിക്കുവാനുള്ള അവസരം ലഭിച്ചു. .
ഇതിനിടയില്‍ സൊസൈറ്റി ഓഫ് ചെസ്റ്റ് പെയിന്‍ സെന്‍ററുകളില്‍ നിന്ന് ദേശിയ അംഗികാരം, 2006 ല്‍ ഫ്രിസ്റ്റ് മാനുഷിക പുരസ്ക്കാരം, നഴ്സ് ഓഫ് ദി മന്ത്, നഴ്സ് ഓഫ് ദി ഇയര്‍, എമര്‍ജന്‍സി കെയറിലെ ക്ലിനിഷ്യന്‍ ഓഫ് ദി ഇയര്‍. ഗ്രേറ്റ് 100 നഴ്സസിനുള്ള നോമിനി, മെഡിക്കല്‍ സിറ്റിയിലെ സിറ്റി സ്റ്റാര്‍ എന്നിവയുള്‍പ്പെടെ ആലി തന്‍റെ നഴ്സിംഗ് ജീവിതത്തിലുടനീളം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്
ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍റെ വൈസ് പ്രസിഡന്‍റ് ആയും അവര്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. സ്വാതന്ത്ര ദിന മെഡിക്കല്‍ എമര്‍ജന്‍സി ടിം, നോര്‍ത്ത് ടെക്സാസ് ഇന്ത്യന്‍ ഫിസിഷ്യന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍, ടെലി വളണ്ടിയര്‍ ആയും ആലി പ്രവര്‍ത്തിച്ചിട്ടുണ്ട്.
2017 ല്‍ ഡേ സര്‍ജറി വകുപ്പില്‍ ജോലി ചെയ്യുന്നതിനിടയില്‍ കാല് ഇടറുകയും അതിനോടനുബന്ധിച്ച് വലതു കരത്തിന് ക്ഷതം സംഭവിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് വിരമിക്കേണ്ടി വന്നു. ദൈവം വിശ്രമിക്കാന്‍ വേണ്ടി കൊടുത്ത ഒരു സമ്മാനമാണ് ഈ അപകടം എന്നു കരുതാം.
മക്കള്‍ ഹെല്‍ത്ത് അഡ്മിനിസ്ട്രേറ്റില്‍ ജോലി ചെയ്യുന്ന കെന്‍സ്ലോ ഇടിക്കുള, ഡോ: വിന്‍സ്ലോ ഇടിക്കുള (ഈ.എന്‍. റ്റി) ഡോ: അന്‍സെലോ ഇടിക്കുള ( ജനറല്‍ സര്‍ജറി ) ആറ് കൊച്ചു മക്കള്‍ ഭര്‍ത്താവ് ഇടിക്കൂള ഇവരുടെ സ്നേഹ പരിലാളനയില്‍ ഡാളസില്‍ വിശ്രമ ജീവിതം നയിക്കുന്നു. ഇങ്ങിനെ ഒരു അംഗികാരം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സാസില്‍ നിന്നും ലഭിച്ചതില്‍ അത്യധികം സന്തോഷിക്കുന്നു എന്ന് ആലി പറയുകയുണ്ടായി.

 

Author

Leave a Reply

Your email address will not be published. Required fields are marked *