ന്യൂ യോർക്ക് : വലിയ പങ്കാളിത്തവും ശ്രദ്ധേയമായ വിശിഷ്ട അതിഥികളുടെ പ്രസംഗങ്ങളും മികച്ച കലാ പരിപാടികളും കൊണ്ട് ഫൊക്കാന ന്യൂ യോർക്ക് റീജിയൻ വിമൻസ് ഫോറം ഉദ്ഘാടനവും ഹോളിഡേ സെലിബ്രേഷനും വർണാഭമായി. ന്യൂ യോർക്ക് റീജിയന്റെ ചരിത്രത്തിൽ വിമൻസ് ഫോറത്തിൻറെ പുതിയ ഒരു അദ്ധ്യായത്തിനു തുടക്കം കുറിക്കുന്നതിന് ന്യൂ യോർക്ക് റീജിയൻ വിമൻസ് ഫോറം ചെയർ ഉഷാ ജോർജിനും സഹപ്രവർത്തകർക്കും കഴിഞ്ഞു.
ജനുവരി 18 ന് ശനിയാഴ്ച്ച രാവിലെ പത്തര മണിമുതൽ ഉച്ചക്ക് രണ്ടു മണി വരെ ന്യൂ യോർക്ക് കേരളാ സെന്ററിലിലെ മനോഹരമായ ഓഡിറ്റോറിയത്തിലായിരുന്നു ഹൃദ്യമായ ഈ പരിപാടികൾ അരങ്ങേറിയത്. നൂറിൽ അധികം പേർ പങ്കെടുത്ത ഈ പരിപാടിയിൽ റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററും വൈസ് ചെയറും ആയ ഡോക്ടർ. ആനി പോൾ, ടൌൺ ഓഫ് നോർത്ത് ഹെംപ്സ്റ്റഡ് ക്ലാർക്ക് രാഗിണി ശ്രീവാസ്തവ, പ്രശസ്ത സിനിമ നടി ഗീത എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.
ഫൊക്കാന ന്യൂ യോർക്ക് മെട്രോ റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസിന്റെ അഭാവത്തിൽ വിമൻസ് ഫോറം ചെയർ ഉഷ ജോർജ് മീറ്റിംഗിന് നേതൃതം നൽകി. വിമൻസ് ഫോറം കോർഡിനേറ്റർ മിൽഫി സിജുവിൻ്റെ സ്വാഗത പ്രസംഗത്തോടെ മീറ്റിംഗ് ആരംഭിച്ചു. വിമൻസ് ഫോറം കമ്മിറ്റി മെമ്പർ കൂടിയായ റിയ അലക്സാൻഡർ പ്രാർത്ഥന ഗീത വും, ഇന്ത്യൻ ദേശീയ ഗാനവും, സാറാ പുതുശ്ശേരി അമേരിക്കൻ ദേശീയ ഗാനവും ആലപിച്ചു. പ്രോഗ്രാമിൻറെ എംസിമാരായി ആനി സാബു (വിമൻസ് ഫോറം കോ-ചെയർ), സിജി തോമസ് (വിമൻസ് ഫോറം സെക്രട്ടറി) എന്നിവർ ആയിരുന്നു. വിമൻസ് ഫോറം ചെയർ ഉഷ ജോർജ് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അടുത്ത രണ്ടു വർഷത്തെ വിമൻസ് ഫോറം പ്രവർത്തനങ്ങൾ വിവരിക്കുകയും, സ്ത്രീ ശാക്തീകരണം കൊണ്ട് ഉദ്ദേശിക്കുന്നത് ശക്തമായ നേതൃത പരിശീലനത്തിൽ കൂടി സ്ത്രീകളെ പ്രതികരിക്കാൻ കഴിവുള്ള ശക്തയും ധീരതയും ഉള്ള വനിതകൾ ആക്കി തീർക്കുക എന്നതാണ്. അതുപോലെ തന്നെ സ്ത്രീകൾക്ക് ഇന്നു സമൂഹത്തിലും രാജ്യത്തിൻറെ ഭരണ സിരാ കേന്ദ്രങ്ങളിൽ വേണ്ട വിധത്തിലുള്ള അംഗീകാരങ്ങൾ നൽകുന്നില്ല എന്നും ചൂണ്ടി കാട്ടി.
വരും ദിവസങ്ങളിൽ വിമൻസ് ഫോറം സ്ത്രീകൾക്ക് പ്രെയോജനപ്പെടുന്ന വിവിധ മേഘലകളിൽ പരിശീലനം ചെയ്യുന്നതിനായി സൂമിലും, വെബിനാർ വഴിയും എഡ്യൂക്കേഷണൽ സെമിനാർ സംഘടിപ്പിക്കുകയും, നാട്ടിൽ നിർദ്രരായ കുടുംബങ്ങൾക്ക് ധന സഹായവും, അർഹതപ്പെട്ട വിദ്യാർത്ഥികൾക് പഠനത്തിനായി സ്കോളർഷിപ് തുടങ്ങിയ സേവനകൾക്ക് മുൻതൂക്കം നകുന്നതായിരിക്കും.
ഡോക്ടർ ആനി പോളിൻറെ പ്രസംഗത്തോടുകൂടി ന്യൂ യോർക്ക് മെട്രോ റീജിയണൽ വിമൻസ് ഫോറം ഉൽഘാടനം ചെയ്തു. പ്രശസ്ത സിനിമ നടി ഗീത വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങളെ വളരെ അധികം പ്രശംസിക്കുകയും അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്തു. രാഗിണി ശ്രീവാസ്തവ ഫൊക്കാന വിമൻസ് ഫോറത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകൾ അർപ്പിക്കുകയും, വിമൻസ് ഫോറം എക്സിക്യൂട്ടീവ്സ്, വിമൻസ് ഫോറം ചെയർ ഉഷാ ജോർജ്, കോ-ചെയർ ആനി സാബു, സെക്രട്ടറി സിജി തോമസ്, ട്രെഷറർ ഡെയ്സി തോമസ്, യുവജനക്കമ്മിറ്റീ മെമ്പറും നല്ല ഗായികയുമായ റിയ അലക്സാണ്ടർ, ഫൊക്കാന നാഷണൽ വിമൻസ് ഫോറം മെമ്പർ ശോശാമ്മ ആൻഡ്രൂസ്നെയും കമ്മ്യൂണിറ്റി സർവീസ് അവാർഡുകൾ നൽകി ആദരിച്ചു. തുടർന്ന് ഭദ്രദീപം കൊളുത്തുന്ന ചടങ്ങിന് ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം മേരി ഫിലിപ്പ് നേതൃത്വം നൽകി. ചടങ്ങിന് എല്ലാ ഫൊക്കാന ഭാരവാഹികളും സംബന്ധിക്കുകയുണ്ടായി.
ഫൊക്കാന നാഷണൽ വിമൻസ് ഫോറം ചെയർ രേവതി പിള്ളയുടെ അഭാവത്തിൽ വിമൻസ് ഫോറം നാഷണൽ കമ്മിറ്റി അംഗമായ ശോശാമ്മ ആൻഡ്രൂസ് നാഷണൽ വിമൻസ് ഫോറത്തിൻറെ പ്രവർത്തനങ്ങളെകുറിച്ച് വിശദീകരിച്ചു. വിമൻസ് ഫോറം നാഷണൽ കമ്മിറ്റി മെമ്പർ ഉഷാ ചാക്കോ, ന്യൂ യോർക്ക് മെട്രോ റീജിയൻ സെക്രട്ടറി ഡോൺ തോമസ് മെട്രോ റീജിയണിനെ പ്രതിനിതീകരിച്ചു ആശംസകൾ അർപ്പിച്ചു. മെട്രോ റീജിയൻ ട്രെഷറർ മാത്യു തോമസ്, റീജണൽ കോർഡിനേറ്റർ ജിൻസ് ജോസഫ് എന്നിവരും ആശംസകൾ അറിയിക്കുകയും, പരിപാടിയുടെ വിജയത്തിന് വേണ്ടിയുള്ള എല്ലാവിധ സഹായസഹകരണങ്ങൾ നൽകുകയും ചെയ്തു.
ഫൊക്കാന ബോർഡ് ഓഫ് ട്രൂസ്റ്റീ സെക്രട്ടറി ബിജു ജോൺ കൊട്ടാരക്കര, ന്യൂ യോർക്ക് അപ്പ് സ്റ്റേറ്റ് റീജിയൻ-2 വൈസ് പ്രസിഡന്റ് ആൻറ്റോ വർക്കി, ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർമാരായ മത്തായി ചാക്കോ, സിജു സെബാസ്റ്റ്യൻ, ഫൊക്കാന ഒഫീഷ്യൽ ഷാജു സാം, കേരളം സെന്റർ സെക്രട്ടറി രാജു തോമസ്, കേരളാ സമാജം സെക്രട്ടറി മാത്തുക്കുട്ടി ഈശോ, നാഷണൽ ഇന്ത്യൻ നേഴ്സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സാറ അമ്പാട്ട്, ക്യുൻസ് അസംബ്ലി മാൻ എഡ്‌വേർഡ് ബ്രൗൺസ്റ്റെയ്‌നെ പ്രതിനിതീകരിച്ചു കോശി ഓ തോമസ്, പയനിയർ ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് ജോണി സക്കറിയാ തുടങ്ങിയ പ്രമുഖ വ്യക്തികൾ പങ്കെടുക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.
ഫൊക്കാനയുടെ പ്രവർത്തനങ്ങളുമായി കേരളത്തിൽ ആയിരിന്ന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രെഷറർ ജോയി ചാക്കപ്പൻ, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, ട്രുസ്ടീ ബോർഡ് മെമ്പേഴ്‌സ് ആയ ലീല മാരേട്, തോമസ് തോമസ് പാലത്ര, കേരളാ കൺവെൻഷൻ കോർഡിനേറ്റർ ജോയ് ഇട്ടൻ എന്നിവർ വിമൻസ് ഫോറത്തിനുള്ള എല്ലാ സഹകരണങ്ങളും ആശംസയും അറിയിച്ചു.
ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പറും, മികച്ച ഗായികയും അവതാരികയും ആയ മേരിക്കുട്ടി മൈക്കിളിൻറെയും, വിമൻസ് ഫോറം യൂത്ത് കോർഡിനേറ്റർ റിയ അലക്സാണ്ടറുടെയും മനോഹര ഗാനങ്ങൾ മീറ്റിംഗിന് മാറ്റു കൂട്ടി. വിമൻസ് ഫോറം ട്രെഷറർ ഡെയ്സി തോമസ് എല്ലാവര്ക്കും നന്ദി അറിയിച്ചു. പ്രോഗ്രാമിന്റെ വിജയത്തിനായി സ്‌പോൺസർഷിപ് തന്നു സഹായിച്ച മഹാരാജാ ഗ്രൂപ്പ് ഓഫ് ഫുഡ് ആൻഡ് സൂപ്പർ മാർക്കറ്റ്, മാത്യു തോമസ് (Cross Island Reality), റ്റി ആർ ജോയി (TR Joy and Associates Inc ), സാബു ലൂക്കോസ് (Blue Ocean Wealth Solutions ), റോയി സി തോമസ് (Farmers Insurance ), ഷാജു സാം (Professional accounting and Tax Consulting Inc) ഡെയ്സി തോമസ് (Daisy Trophies ), ഏലിയാമ്മ മാത്യു, ലില്ലിക്കുട്ടി തോട്ടത്തിൽ എന്നിവരോടും ഉള്ള നന്ദി അറിയിച്ചു. ഉച്ച ഭക്ഷണത്തോട് കൂടി പരിപാടികൾ അവസാനിച്ചു.
വാർത്ത: ഉഷ ജോർജ്