സംസ്ഥാനതല വോട്ടർ ദിനാചരണം ഗവർണർ ഉദ്ഘാടനം ചെയ്തു.
ജനാധിപത്യ പ്രകിയയിൽ മികച്ച മാതൃകകൾ തീർക്കുന്ന കേരളം നൂറ് ശതമാനം സമ്മതിദാന അവകാശം വിനിയോഗിക്കുന്ന ആദ്യ സംസ്ഥാനമായി മാറണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അഭിപ്രായപ്പെട്ടു. ദേശീയ വോട്ടർ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കനകക്കുന്നിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ. ജനാധിപത്യത്തോടും വോട്ടിംഗിനോടും എല്ലാക്കാലവും പ്രതിബദ്ധത കാട്ടിയ ജനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിനായി നിതാന്ത പരിശ്രമം നടത്തുന്ന ബൂത്ത് തലം വരെയുള്ള ഉദ്യോഗസ്ഥരെ ഈ വേളയിൽ അഭിനന്ദിക്കുന്നു.
ഇന്ത്യക്ക് ജനാധിപത്യം അർഹിക്കുന്നില്ല എന്നതായിരുന്നു. വികസനമറിയാത്ത പാവങ്ങളായ ഗ്രാമവാസികൾക്കിടയിലേക്ക് ജനാധിപത്യത്തിനെക്കുറച്ചും വോട്ടിംഗിനെക്കുറിച്ചുമുള്ള അറിവെത്തിയിട്ടില്ല എന്നതായിരുന്നു പ്രധാന വാദം. നമ്മൾ സ്വാതന്ത്ര്യം അർഹിക്കുന്നുവെന്ന് കാലം തെളിയിച്ചു. രാജ്യം റിപ്പബ്ലിക് ആയതിനു ശേഷമുള്ള 75 വർഷങ്ങളിൽ ആധുനിക ഇന്ത്യയുടെ രൂപീകരണത്തോടൊപ്പം നമ്മുടെ ജനാധിപത്യവും ശക്തമായി. കാലഘട്ടത്തിനനുസരിച്ചുള്ള പരിഷ്‌ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകുന്നു. ഇന്ന് മുതിർന്നവർക്കും ശാരീരിക അവശതകളുള്ളവർക്കും വീടുകളിൽ തന്നെ വോട്ടിംഗ് സൗകര്യമൊരുക്കിയത് മാതൃകാ നടപടിയാണ്. വൈകാരികമായി ജനാധിപത്യ പ്രക്രിയയിൽ ഇടപെടുന്ന ജനത എന്ന നിലയിൽ എന്നും വോട്ടിംഗിലെ നവീനതകളെ ഇരു കൈയും നീട്ടി കേരളം സ്വീകരിച്ചു. രാജ്യത്ത് ആദ്യ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചത് കേരളത്തിലാണെന്നത് ശ്രദ്ധേയമാണ്.