പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.കെ.എം ചെറിയാന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു.
രാജ്യത്തെ ഹൃദയ ചികിത്സാ രംഗത്ത് നൂതന മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ഡോക്ടറായിരുന്നു കെ.എം ചെറിയാന്‍. കൊറോണറി ആര്‍ട്ടറി ബൈപാസ് ശസ്ത്രക്രിയ, പീഡിയാട്രിക് ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ്, ലേസര്‍ ഹാര്‍ട്ട് സര്‍ജറി എന്നിവ രാജ്യത്ത് ആദ്യമായി നടത്തിയതും ഡോ. കെ.എം ചെറിയാനായിരുന്നു. പ്രതിഭാശാലിയായിരുന്ന ഡോ. കെ.എം ചെറിയാന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടമാണ്.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.